Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും [സ്മിത]
പ്രതീക്ഷിച്ചത് പോലെ ക്രിസ്റ്റിയുടെ വീട്ടില്‍ നിന്നും ആരും വന്നില്ല.
അതുകൊണ്ട് സെലിന്‍ ഡാനിയുടെ ക്ലാസ് ടീച്ചറിനെ ചെന്നു കണ്ടു.
“കാര്യം ശരിയാ!”
സെലിന്‍ കാര്യം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.
“ആ ചെറുക്കനെപ്പറ്റി കംപ്ലയിന്‍റ്റ് വേറെ ചെലരും പറഞ്ഞു. പക്ഷെ സെലിന്‍, ആക്ഷന്‍ ഒന്നും ഉണ്ടാവില്ല. ഇത്തവണ ബാസ്ക്കറ്റ്ബോള്‍ കപ്പ് സ്കൂളിലേക്ക് കൊണ്ടുവരണം എന്ന ഒറ്റ വാശീലാ കോച്ച്...അതുകൊണ്ട് തന്നെ ക്രിസ്റ്റിടെ മൊറേല്‍ തകര്‍ക്കുന്ന ഒന്നും മാനേജ്മെന്‍റ്റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല...”
സെലിന്‍ നിരാശയായി.
“അവന്‍റെ അഡ്രസ്സ് ഒന്ന് പറയാമോ മിസ്സേ?”
നിരാശയോടെ സെലിന്‍ ചോദിച്ചു.
“അതിനെന്നാ, അത് തരാം...”
അവര്‍ ഒരു ചെറിയ പേപ്പറില്‍ എന്തോ കുത്തിക്കുറിച്ച് സെലിനു നല്‍കി.
“അവന്‍റെ അപ്പനും അമ്മേം വേറെ എങ്ങാണ്ടുവാ...ഇവിടെ അവന്‍ അവന്‍റെ വല്യപ്പന്‍റെ കൂടെയാ താമസം. അവന്‍റെ അപ്പന്‍റെ അപ്പന്‍. അയാള് അടുത്ത് എവിടെയോ വര്‍ക്ക് ഷോപ്പില്‍ പണിക്കാരനാ!”
സെലിന്‍ ശ്രദ്ധയോടെ കേട്ടു.
അന്ന് രാത്രിയില്‍, എല്ലാവരും അത്താഴത്തിനിരിക്കുമ്പോള്‍ സെലിന്‍ ഫിലിപ്പിനോട് പറഞ്ഞു.
“നാളെ സണ്ടേയാ...അച്ചായന് വേറെ പ്രോഗ്രാം ഒന്നുമില്ലല്ലോ!”
“പിന്നില്ലേ!”
ഫിലിപ്പ് അവളെ നോക്കി.
“നാളെ സോഫ്റ്റ്‌വെയര്‍ ചേഞ്ച് ചെയ്യുവാ...അപ്പം ഞാന്‍ അവിടെ ഇല്ലേല്‍ എങ്ങനാ? എന്നാ നീ ചോദിച്ചേ?”
അത് കേട്ട് സെലിന്‍റെ മുഖത്ത് നിരാശ നിറഞ്ഞു.
“ശ്യോ! അങ്ങനെ ആണേല്‍ എങ്ങനെയാ? ന്നാ ഞാന്‍ തന്നെ പോകാം!”
ഫിലിപ്പ് ഒന്നും മനസ്സിലാകാത്തത് പോലെ അവളെ നോക്കി. ഡാനിയും.
“എവിടെപ്പോകുന്ന കാര്യമാ സെലിനെ?”
അയാള്‍ ചോദിച്ചു.
“ആ ക്രിസ്റ്റിന്ന് പറഞ്ഞവന്‍റെ വീട്ടില്‍,”
വെറുപ്പോടെ അവള്‍ പറഞ്ഞു.
“അവന്‍റെ അഡ്രസ്സ് കിട്ടീട്ടുണ്ട്. ഇന്ന് ഡാനീടെ ക്ലാസ് ടീച്ചര്‍
💬 Comments
View all comments