0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും [സ്മിത]

Author : സ്മിത Read All Parts 44.2K

വേണ്ടില്ല. ഡാനി സ്കൂള്‍ വിട്ട് വരുമ്പോള്‍ വിഷമിച്ചും സങ്കടപ്പെട്ടും വരുന്നത് ഇനി കാണാന്‍ കഴിയില്ല. അവള്‍ ഉറപ്പിച്ചു.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അവളുടെ കിയാ സ്റ്റെല്‍റ്റോസ് പിള്ളയാര്‍ കോവില്‍ തെരുവിലേക്ക് പ്രവേശിച്ചു.

വൃത്തിയില്ലാത്ത തെരുവാണ്.  തട്ടുകടകള്‍ ആണ് മിക്കതും. മദ്യ ഷോപ്പുകള്‍. നിറം മങ്ങിയ ചുവരുകളോട് കൂടിയ കടകളും വീടുകളും.

തെരുവില്‍ ബഹളം വെച്ച് കളിക്കുകയും വഴക്കിടുകയും ചെയ്യുന്ന കുട്ടികള്‍.

“ഇതുപോലെ ഒരു പന്ന സ്ഥലത്ത് നിന്ന് ഡാനി പഠിക്കുന്ന പോലെ ഒരു പോഷ് സ്കൂളില്‍ എങ്ങനെ എത്തിപ്പെടാന്‍ പറ്റി ഈ ക്രിസ്റ്റി എന്ന് പറഞ്ഞവന്?”

അഡ്രസ്സില്‍ പറഞ്ഞിരിക്കുന്നിടത്തേക്ക് ഡ്രൈവ് ചെയ്യവേ അദ്ഭുതത്തോടെ അവള്‍ ആലോചിച്ചു.

പെട്ടെന്ന് ഒരു ആല്‍മരം അവള്‍ കണ്ടു.

അതിന്‍റെ എതിരിലേക്ക് അവള്‍ നോക്കി.

“യെസ്!”

അവള്‍ മന്ത്രിച്ചു.

“അതാ അമ്പലം...സ്ഥലമെത്തി..”

എതിരില്‍ ഒരു മതിലിനകത്ത് ഒരു ക്ഷേത്രവും മുമ്പില്‍ കുറച്ച് ആളുകളെയും അവള്‍ കണ്ടു.

“അതിനടുത്ത് ഇളം നീല പെയിന്‍റ്ടിച്ച വീടാണ്...”

അവള്‍ മന്ത്രിച്ചു.

പെട്ടെന്ന് അവള്‍ ആ വീട് കണ്ടു. റോഡിന്‍റെ സൈഡില്‍ അവള്‍ കാര്‍ നിര്‍ത്തി.

ചെറിയ തുരുമ്പെടുക്കാന്‍ തുടങ്ങിയ ചെറിയ ഒരു ഇരുമ്പു ഗേറ്റ് ഉണ്ട് ആ കെട്ടിടത്തിനു മുമ്പില്‍. അത് തുറന്നപ്പോള്‍ വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്ന ശബ്ദം കേള്‍പ്പിച്ചു.

“ഏത് ടൈപ്പ് ആള്‍ക്കാരാ ഇതിനകത്ത് താമസിക്കുന്നേന്ന് ആര് കണ്ടു!”

വീടിന്‍റെ കോമ്പൌണ്ടിലേക്ക് കയറവേ അല്‍പ്പം ആശങ്കയോടെ അവള്‍ ചിന്തിച്ചു.

അവള്‍ ദീര്‍ഘമായി നിശ്വസിച്ചു.

“എന്തായാലും വേണ്ടില്ല! കാര്യത്തിനു ഒരു തീരുമാനം ഉണ്ടാക്കണം. അല്ലാതെ പിമ്പോട്ടു പോകുന്ന പ്രശ്നമില്ല!”

അവള്‍ ഉറപ്പിച്ചു.

എന്നിട്ട് ധൈര്യ സമേതം ആ വീടിന്‍റെ

💬 Comments

View all comments