0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 3 [സ്മിത]

Author : സ്മിത Read All Parts 55.8K

കാര്യമില്ല.

പക്ഷെ  എങ്ങനെ അറിഞ്ഞു?

“പറ മമ്മി...എത്രയാ കൊടുത്തെ?”

സെലിന്‍ ഒന്നും പറഞ്ഞില്ല. അവന്‍റെ നോട്ടം നേരിടാനാവാതെ അവള്‍ മുഖം കുനിച്ചു.

“ഞാന്‍ പറയാം...”

അവന്‍ പറഞ്ഞു. അവളവനെ മുഖമുയര്‍ത്തി നോക്കി.,

“പൈസാ കൊണ്ട് തീര്‍ത്തതല്ലല്ലോ..അതുകൊണ്ട് ആയിരന്നോ പതിനായിരന്നോ ഒന്നും പറയാന്‍ പറ്റത്തില്ല....”

സെലിന് ഉറപ്പായി. എല്ലാം വള്ളിപുള്ളി തെറ്റാതെ ഡാനി മനസിലാക്കിയിട്ടുണ്ട്!

പക്ഷെ എങ്ങനെ?

അപമാനഭാരത്താല്‍ സ്വയം നഗ്നയാക്കപ്പെടുന്നത് അവള്‍ അറിഞ്ഞു. തൊലിയുരിഞ്ഞു പോകുന്നു.

നഗ്നയാക്കപ്പെടുന്നത് കാമുകന്‍റെ മുമ്പില്‍, ഭര്‍ത്താവിന്‍റെ മുമ്പില്‍ പുളകം കൊള്ളിക്കുന്ന അനുഭവമാണ്.

പക്ഷെ സ്വന്തം അച്ഛന്‍റെ, സഹോദരന്‍റെ, മകന്‍റെ മുമ്പില്‍...!!

ആത്മഹത്യാപരവും!

ഇവിടെ സംഭവിച്ചിരിക്കുന്നത് അതാണ്‌.

പക്ഷെ...

ഇനിയൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ല.

അവനറിയണം.

സ്വന്തം മകന്‍ അറിഞ്ഞിരിക്കുന്നു, അവന്‍റെ ക്ലാസ്മേറ്റിന്‍റെ മുമ്പില്‍ അവന്‍റെ അമ്മ എന്താണ് ചെയ്തിരിക്കുന്നത് എന്ന്.

താന്‍ ക്രിസ്റ്റിക്ക് വേണ്ടി ചെയ്തുകൊടുത്തിട്ടുല്ലതിന്റെ ഡീറ്റയില്‍സ് എല്ലാം അതുപോലെ അറിഞ്ഞിരിക്കുമോ  ഡാനി!

ഈശോയെ!!

തല ചുറ്റുന്നത് പോലെ തോന്നി സെലിന്.

“ക്രിസ്റ്റി എന്താ മോനെ പറഞ്ഞെ?”

ധൈര്യം സംഭരിച്ച് സെലിന്‍ അവനോടു ചോദിച്ചു.

സെലിന്‍റെ ശബ്ദത്തില്‍ അത്രമേല്‍ നിസ്സഹായതയും ദൈന്യതയും നിറഞ്ഞതിനാല്‍ ഡാനിയുടെ ദേഷ്യം പെട്ടെന്ന് തണുത്തു.

ഡാനിയ്ക്ക് അറിയാം, ഒരു സ്ത്രീയും ഇതൊന്നും ഇഷ്ട്ടപ്പെട്ട് ചെയ്യില്ല. പ്രത്യേകിച്ചും സ്നേഹവും സംരക്ഷണവും അതിന്‍റെ പരമാവധിയില്‍ നല്‍കുന്ന ഒരു ഭര്‍ത്താവുള്ള സ്ത്രീ. ഡാനിയുടെ പ്രായത്തില്‍ മകന്‍ ഉള്ള ഒരമ്മയും ഇത്തരം കാര്യങ്ങള്‍ ഇഷ്ട്ടപ്പെട്ടു ചെയ്യില്ല എന്ന് ഡാനിയ്ക്ക് മറ്റൊരാള്‍ പറഞ്ഞു കൊടുക്കാതെ യ്തന്നെ അറിയാം.

“ക്രിസ്റ്റി ഒന്നും പറഞ്ഞില്ല....”

ഡാനി പറഞ്ഞു.

“പക്ഷെ...”

അവന്‍ സെലിന്‍റെ കണ്ണുകളിലേക്ക് നോക്കി.

അവന്‍റെ നോട്ടത്തിന്‍റെ കുന്ത

💬 Comments

View all comments