0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 3 [സ്മിത]

Author : സ്മിത Read All Parts 56K

ചെയ്തു.

“ആ ഞാനാ സെലിന്‍...”

ദീര്‍ഘമായി ഒന്ന് നിശ്വസിച്ച് അവള്‍ പറഞ്ഞു.

“ഇന്ന് വീട്ടില്‍ ഗ്രാന്‍ഡ്‌പ്പാ ഉണ്ടോ?”

അവള്‍ ചോദിച്ചു.

“അങ്ങനെ കാണാന്‍ തിരക്കായിട്ടല്ല....”

അവള്‍ നെറ്റി ചുളിച്ച്, സ്വരം കടുപ്പിച്ച്, സംസാരം തുടര്‍ന്നു.

“ഇന്ന് നീ മോനെ വിളിച്ച് വാണിങ്ങ് കൊടുത്തില്ലേ? നാളെ മുതല്‍ എന്നിട്ട് അതിനെ ഉപദ്രവിക്കാനല്ലേ? അതൊഴിവാക്കാനാ ഇന്ന് തന്നെ വരാന്ന് വെച്ചേ...അല്ലാതെ നിന്നെക്കാണാന്‍ തിക്ക് മുട്ടി നിക്കുന്നത് കൊണ്ടൊന്നുമല്ല!”

രൂക്ഷമായ ഭാവം വിടാതെ അവള്‍ ഫിലിപ്പിനെ നോക്കി.

“നിന്‍റെ ഗ്രാന്‍ഡ്‌ പാ ഇന്ന് വീട്ടില്‍ ഉണ്ടാകുവോ ഇല്ലയോ?”

സെലിന്‍ ചോദിച്ചു.

“ഓക്കേ, അത് പറഞ്ഞാ മതി...”

അത് പറഞ്ഞ് അവള്‍ ഫോണ്‍ കട്ട്  ചെയ്ത് ഫിലിപ്പിനെ നോക്കി ചിരിച്ചെന്ന് വരുത്തി.

“എന്നാ?”

ഫിലിപ്പ് ചോദിച്ചു.

“അവന്‍റെ ഗ്രാന്‍ഡ്‌പായ്ക്ക് ഇന്ന് നൈറ്റ് ഷിഫ്റ്റാ...അവന്‍ തന്നെയുള്ളൂ വീട്ടില്‍...”

ഫിലിപ്പ് ആശ്വാസത്തോടെ സെലിനെ നോക്കി.

“വേറെ എന്നാണ്ടൊക്കെയോ കിള്ളിക്കിള്ളി ചോദിക്കുന്ന കേട്ടല്ലോ...”

“അവന്‍റെ ഒരു പുന്നാരം...”

ഇഷ്ട്ടക്കേടോടെ സെലിന്‍ പറഞ്ഞു.

“പുന്നാരവോ? എന്നാ പുന്നാരം?”

“ഒരു മാസവായില്ലേ... എന്നെ കാണാതെ ആന്‍റി വെഷമിക്കുവാരിക്കും എന്നൊക്കെ...”

“ആ അത് വിട്...”

ഫിലിപ്പ് അവള്‍ പറഞ്ഞത് അവഗണിച്ചുകൊണ്ട് പറഞ്ഞു .

“വേം ചേഞ്ച് ചെയ്യ്‌...നേരത്തെ പോയാ നേരത്തെ വരാം...”

“ശരി....”

അത് പറഞ്ഞ് സെലിന്‍ അകത്തേക്ക് പോയി.

അപ്പോഴേക്കും ആ സംസാരമത്രയും ഒളിച്ചു  നിന്നു കേള്‍ക്കുകയായിരുന്ന ഡാനി അങ്ങോട്ട്‌ വന്നു.

“ഹോം വര്‍ക്ക് ഒക്കെ കഴിഞ്ഞോ ഡാനി?”

ഫിലിപ്പ് അവനോടു ചോദിച്ചു.

“കഴിഞ്ഞു പപ്പാ...”

അവന്‍ പറഞ്ഞു.

“ഞാനും മമ്മീം ഒന്ന് പൊറത്ത് പോകുവാ...ലേറ്റ് ആകാതെ വരാം കേട്ടോ...”

💬 Comments

View all comments