0%

Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]

Author : Kambikathakal Read All Parts 252
ആ വീഴ്ച... കോളേജിലെക്ക് ഇനി അധികം ദൂരമില്ല... അവൻ അടുത്ത് കണ്ട ചായക്കടയിൽ വണ്ടി സൈഡ് ആക്കി കുറച്ച് വെള്ളം മേടിച്ചു തന്റെ പുതിയ പാന്റിൽ വീണപ്പോൾ പറ്റിയ മണ്ണ് വെള്ളം ചേർത്തു തുടച്ചു കളഞ്ഞു... അവൻ പതിയെ ബൈക്ക് ചലിപ്പിച്ചു... ഇനിയൊരു വീഴ്ചക്ക് ആഗ്രഹമില്ലാത്തത് കൊണ്ട് വളരെ പതുക്കെ ആണ് അവൻ ബൈക്ക് ഓടിച്ചത്.... കോളേജ് കോമ്പൗണ്ടിൽ അവന്റെ വളരെ പഴയതെന്നു തോന്നുന്ന പൊടിപിടിച്ച ബൈക്ക് ചലിച്ചുകൊണ്ടിരുന്നു... സങ്കർഷഭരിതമായ നിമിഷങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്ന ചിലരുടെ കണ്ണുകൾ അവനിൽ ഉടക്കി... അതെ സമയം കുറച്ച് പേർ കൂട്ടം കൂടി നിൽക്കുന്നത് അവൻ കണ്ടു... അതിൽ നിന്നും ഒരുത്തൻ കൈചൂണ്ടി എന്തോ പറയുന്നതവൻ ശ്രദ്ധിച്ചു... പതിയെ വണ്ടി അവൻ അങ്ങോട്ട് ചലിപ്പിച്ചു.. ഒരാൾ വെട്ടിയിട്ട വാഴ കണക്കെ നിലത്തു വീഴുന്നു... താനും തന്റെ ബൈക്കും നിലത്തേക്ക് വീഴുന്നത് ആദവ് അറിഞ്ഞു... ബ്രേക്ക് കിട്ടാതെ ബൈക്ക് ആരെയോ പോയി ഇടിച്ചത് അവൻ ഓർത്തു... പെട്ടെന്നവൻ എഴുന്നേറ്റു നിലത്തു വീണു കിടക്കുന്ന ആളെ നോക്കി... കുറച്ച് മുൻപ് കൈചൂണ്ടി സംസാരിച്ചവൻ ആണ് അതെന്ന് അവനു മനസ്സിലായി... ഇത്തിരി നേരം മുൻപ് വെല്ലുവിളിച്ചു വീറോടെ സംസാരിച്ചു നിന്ന ആളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് പലർക്കും ചിരി പൊട്ടി... എന്നാൽ ചിലർ ആദവിനെ സഹതാപത്തോടെ നോക്കി... " സോറി " ബ്രേ.... ബാക്കി പറയുന്നതിന് മുൻപേ ആദവ് ആരുടെയോ ചവിട്ടു കൊണ്ട് നിലത്തു വീണിരുന്നു... എങ്ങനെയോ എഴുന്നേറ്റ അവൻ അടുത്ത പ്രഹരവും ഏറ്റുവാങ്ങി... അത് കുറച്ച് മുൻപ് വീണ ആ നേതാവിന്റെ കയ്യിൽ നിന്നാണെന്ന്

💬 Comments

View all comments