0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 1 [Smitha]

Author : സ്മിത Read All Parts 289

"അവരെയും കണ്ടിട്ടാ ഞാൻ തന്റെ അടുത്തേക്ക് ഇവിടെ വന്നത്!" താൻ വീണ്ടും ദുർബലനായത് പോലെ സോണിയർക്ക് തോന്നി. "നീ ഇപ്പം പറഞ്ഞ അതേ കാര്യം അവരും പറഞ്ഞു. കൃത്യമായി. അസാധ്യം! സോണിയർ ചിന്തിച്ചു. താനും തനിക്ക് താഴെയുള്ള മൂവരും തലമുറകളായി സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാരഹസ്യമാണ് ഈ തോക്ക്ധാരി അറിയാൻ ശ്രമിക്കുന്നത്. പക്ഷെ ആ രഹസ്യം അവർ വെളിപ്പെടുത്തിയിട്ടില്ല. താൻ പറഞ്ഞ അതേ നുണ അവരും പറഞ്ഞിരിക്കുന്നു! അക്രമി വീണ്ടും തോക്കുയർത്തി. "താനും കൂടെ അങ്ങ് ചത്തൊടുങ്ങിയാൽ ആ രഹസ്യം അറിയാവുന്ന ഭൂമിയിലെ ഏകവ്യക്തി ഞാൻ മാത്രമായിരിക്കും," സത്യം! ഒരു നിമിഷം തന്റെ രക്തം മുഴുവനും ഉറഞ്ഞു കാട്ടിയാകുന്നപോലെയുള്ള ഒരു ഭയം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. ഇയാൾ ഇപ്പോൾ എന്റെ നേരെ വെടിയുതിർക്കും! ഞാൻ മരിക്കും! അപ്പോൾ ആ രഹസ്യം എന്നെന്നേക്കുമായി നഷ്ടപ്പെടും! ഓ! തോക്ക് ശബ്ദിച്ചു. തന്റെ വയറിൽ സൂര്യന്റെ ചൂടുള്ള ഒരു ഗോളം തറഞ്ഞത് സോണിയർ അറിഞ്ഞു. ചോരയും അന്തരാവയവങ്ങളും കത്തിക്കരിയുന്നതും. അദ്ദേഹം മുമ്പോട്ടേയ്ക്ക് വീണു. വേദനയ്‌ക്കെതിരെ പോരാടാൻ ശ്രമിച്ചു. മരണത്തിനെതിരെ അൽപ്പ നേരമെങ്കിലും. വേദനയിൽ നിലത്ത് വീണ് ഉരുളുമ്പോഴും തനിക്ക് മരണവുമായെത്തിയവന്റെ നേരെ അദ്ദേഹം നോക്കാൻ ശ്രമിച്ചു. ഇരുമ്പ് കവാടത്തിനപ്പുറത്ത്. ഇപ്പോൾ അയാൾ തോക്ക് ചൂണ്ടുന്നത് തന്റെ ശിരസ്സിന് നേർക്കാണ് എന്ന് സോണിയർ കണ്ടു. സോണിയർ കണ്ണുകളടച്ചു. ഭയവും ഭീകരതയും തന്നെ ചൂഴുന്നത് അദ്ദേഹം അറിഞ്ഞു. ട്രിഗർ വലിക്കുന്ന ശബ്ദം വീണ്ടും പ്രതിധ്വനിച്ചു. ക്യൂറേറ്ററുടെ കണ്ണുകൾ പുറത്തേക്ക്തള്ളി. കൊലപാതകി തോക്കിലേക്ക് നോക്കുന്നത് അദ്ദേഹം കണ്ടു. വീണ്ടും അയാൾ തോക്ക് ഉയർത്തുന്നു. ചുറ്റുവട്ടത്തേക്ക് ആകാംക്ഷയോടെ നോക്കുന്നു. വീണ്ടും

💬 Comments

View all comments