0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 1 [Smitha]

Author : സ്മിത Read All Parts 291

തന്നെ നോക്കുന്നു. എവിടെയാണ് രണ്ടാമത്തെ വെടിയേറ്റത്? ഷർട്ടിനെ നനച്ച് ചുടുചോര വീണ്ടുമൊഴുകാൻ തുടങ്ങിയപ്പോൾ അദ്ദേഹം അറിഞ്ഞു, യെസ്! ആദ്യത്തേതിന്റെ മുകൾ ഭാഗത്താണ്! വയറിൽ! പട്ടാള അനുഭവങ്ങൾ എന്താണ് തന്നെ പഠിപ്പിക്കുന്നത്? വയറിൽ രണ്ട് തവണ വെടിയേറ്റാൽ ജീവിച്ചിരിക്കാൻ സാധ്യതയുള്ളത് പതിനഞ്ച് മിനിറ്റാണ്!

പതിനഞ്ച് മിനിറ്റ്! "എന്നെ ഏൽപ്പിച്ച പണി കഴിഞ്ഞു..." കൊലപാതകിയുടെ വിറങ്ങലിച്ച ശബ്ദം വീണ്ടും അദ്ദേഹം കേട്ടു. പിന്നെ അയാൾ പോയി. സോണിയർ ഇരുമ്പ് കവാടത്തിലേക്ക് നോക്കി. അടുത്ത ഇരുപത് മിനിറ്റ് നേരത്തേക്ക് ആ കാവാടം തുറക്കപ്പെടുകയില്ല. അതിനുള്ളിൽ കൊലപാതകി പോലീസിന്റെ പിടിയിലാകും. പക്ഷെ... പതിനഞ്ച് മിനിറ്റിനുള്ളിൽ താൻ മരിക്കും. താൻ മരിച്ചാൽ ആ രഹസ്യം മണ്ണടിയും. പാടില്ല! "ആരെ ഏൽപ്പിക്കും ആ മഹാ രഹസ്യം?" അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു. തനിക്ക് മുമ്പേ, മിനിട്ടുകൾക്ക് മുമ്പ്, കൊലചെയ്യപ്പെട്ട മൂവരെയും അദ്ദേഹം ഓർത്തു. തങ്ങൾക്ക് മുമ്പ് ആ രഹസ്യം സൂക്ഷിച്ച തലമുറകളെയും അദ്ദേഹം ഓർത്തു. തങ്ങളിൽ വിശ്വസ്തതയോടെ ഏൽപ്പിക്കപ്പെട്ട വിശുദ്ധ രഹസ്യം! ആ ദീർഘശ്രുംഖലയിലെ അവസാനത്തെ കണ്ണി താനാണ്. ലോകത്തിലെ ഏറ്റവും ശക്തിമത്തായ രഹസ്യം അവസാനത്തെ കണ്ണിയായ തന്റെ മനസ്സിലാണ് ഉള്ളത്. വിറച്ചുകൊണ്ട്, മഹാ വേദനയിൽ അദ്ദേഹം നിവർന്ന് നിൽക്കാൻ ശ്രമിച്ചു. "എന്താണ് ഒരു വഴി?" ഇപ്പോൾ താൻ പാരീസിൽ, ലൂവർ മ്യൂസിയത്തിലെ ഗ്രാൻഡ് ഗ്യാലറിയിൽ. ആർക്ക് കൈമാറും ആ രഹസ്യം? യെസ്! ഒരാൾ! ഒരാൾ മാത്രം! ആ മഹാരഹസ്യത്തിന്റെ ജ്വലിക്കുന്ന പന്തം കൈമാറേണ്ടത് ഒരാളുടെ കൈകളിലേക്കാണ്! ഗ്രാൻഡ് ഗ്യാലറിയിൽ ലോകപ്രശസ്ത ചിത്രങ്ങളിലെക്ക് അദ്ദേഹം നോക്കി. അവ പഴയ സുഹൃത്തുക്കളെപ്പോലെ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അദ്ദേഹത്തിന് തോന്നി.

💬 Comments

View all comments