0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha]

Author : സ്മിത Read All Parts 443

മുറികൾക്ക് താഴുകളില്ല. മുറികൾ പൂട്ടാൻ ആർക്കും അനുവാദമില്ല. ആർക്കും കതകടച്ച് കുറ്റിയിട്ടുള്ള സ്വകാര്യത പാടില്ല. യഥാർത്ഥ ക്രിസ്തു ശിഷ്യർ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടവരല്ല. സൈലസ് മുറിക്കകത്ത് കയറി. സാവധാനം കതക് ചാരിയടച്ചു. തീവ്രമായ ലാളിത്യം നിറഞ്ഞ മുറി. കടുപ്പമുള്ള തടികൊണ്ടുണ്ടാക്കിയ ഫ്ലോർ. പൈൻ മരം കൊണ്ടുണ്ടാക്കിയ അലമാര. ക്യാൻവാസ് കൊണ്ടുണ്ടാക്കിയ വിരി. അതിലാണ് ഉറങ്ങേണ്ടത്. ഈ ആഴ്ച്ച സൈലസ് പാരീസിലെ ഈ മന്ദിരത്തിലെ അതിഥിയാണ്. മുൻ വർഷങ്ങളിൽ ഓപ്പസ് ദേയിയുടെ ആസ്ഥാനമായ ന്യൂയോർക്കിലെ ആഢംബര മന്ദിരത്തിൽ സ്ഥിരം അന്തേവാസിയായിരുന്നു സൈലസ്. ദൈവം എനിക്ക് അഭയസ്ഥാനവും ലക്ഷ്യവും തന്നിരിക്കുന്നു.... കൃതജ്ഞതയോടെ സൈലസിന്റെ ഹൃദയം മന്ത്രിച്ചു. അവസാനം, താൻ കടങ്ങൾ എല്ലാം ഈ രാത്രിയോടെ വീട്ടുവാൻ തുടങ്ങിയിരിക്കുന്നു. അനാഥനും ഭ്രാന്തനും വെറുക്കപ്പെട്ടിരുന്നവനുമായ തനിക്ക് അഭയവും ബഹുമാനവും പരിരക്ഷയും തന്നിരുന്ന ഒരു വലിയ മനുഷ്യനോടുള്ള തന്റെ കടങ്ങൾ. അലമാരയുടെ അടുത്തേക്ക് തിടുക്കത്തിൽ നീങ്ങി, ഏറ്റവും അടിയിലെ ഷെൽഫിൽ, തുണികൾക്കടിയിൽ ഒളിപ്പിച്ച സെൽഫോൺ അയാൾ പുറത്തെടുത്തു. ഒരു നമ്പർ ഡയൽ ചെയ്തു. "യെസ്..." മറുവശത്ത് ഒരു പുരുഷശബ്ദം സൈലസ്സിന്റെ വിളിക്ക് ഉത്തരം കൊടുത്തു. "ടീച്ചർ...ഞാൻ തിരിച്ചു വന്നു..." സൈലസ്സ് മിടിക്കുന്ന ഹൃദയത്തോടെ പറഞ്ഞു. "എന്നിട്ട്?" ആജ്ഞാശബ്ദം സ്ഫുരിക്കുന്ന ആ ശബ്ദം സൈലസ്സ് കേട്ടു. "എന്നിട്ടെന്തുണ്ടായി? പറയൂ..." ആകാംക്ഷയും സന്തോഷവും നിറഞ്ഞ ശബ്ദം സൈലസിന്റെ കാതുകളെ തൊട്ടു. "നാലുപേരെയും...നാലുപേരെയും ഞാൻ തട്ടി..." തുടിയ്ക്കുന്ന ഹൃദയത്തോടെ സൈലസ്സ് വീണ്ടും പറഞ്ഞു. "ഷെനെഷോസ്സിലെ മൂന്ന് പേരെയും ഗ്രാൻഡ് മാസ്റ്ററെയും..." അപ്പുറത്ത് നിന്ന് അൽപ്പ സമയത്തേക്ക് പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷെ അപ്പുറത്ത് നിന്ന് തന്റെ വാക്കുകൾ കേൾക്കുന്നയാളുടെ ഹൃദയത്തുടിപ്പ് തനിക്ക് അനുഭവിക്കാൻ

💬 Comments

View all comments