0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha]

Author : സ്മിത Read All Parts 443

കഴിയുന്നുണ്ട് എന്ന് സൈലസ്സ് അറിഞ്ഞു. അതിരില്ലാത്ത ആനന്ദത്തിന്റെ ഹൃദയത്തുടിപ്പ്! "ഗ്രാൻഡ് മാസ്റ്ററെയും!" ഒരു പ്രാർത്ഥനാ ഗീതത്തിന്റെ പവിത്രതയോടെ അങ്ങേത്തലയ്ക്കൽ നിന്നുള്ള ശബ്ദം സൈലസ്സ് കേട്ടു. "അതെ ഗ്രാൻഡ് മാസ്റ്ററെയും....ഗ്രാൻഡ് ഗ്യാലറിയ്ക്കകത്ത്..." "അതിനർത്ഥം.... സൈലസ്...നിനക്ക് അവരിൽ നിന്നും നമ്മൾ ആഗ്രഹിച്ച വിവരം ലഭിച്ചു എന്നാണ്; അല്ലേ?" "അതെ, ടീച്ചർ...എനിക്ക് നമ്മൾ ആഗ്രഹിച്ച വിവരം ആ നാലുപേരിൽ നിന്നും കിട്ടി..." അപ്പുറത്ത് തന്റെ വാക്കുകൾ കേൾക്കുന്നയാൾ ആശ്വാസത്തോടെ നിശ്വസിക്കുന്ന ശബ്ദം സൈലസ്സ് കേട്ടു. “മാപ്പ് ഒളിപ്പിക്കപ്പെട്ടിരിക്കുന്ന സ്ഥലം നാലുപേരും പറഞ്ഞു. നാലുപേരും ഒരേ സ്ഥലമാണ് പറഞ്ഞത്...ക്ലെഫ് ഡി വോട്ട്...അതിന്റെ സ്ഥാനം നാലുപേരും പറഞ്ഞത് ഒരേ സ്ഥലം... ടീച്ചർ..." പെട്ടെന്ന് ഫോണിന്റെ അങ്ങേയറ്റത്ത് നിന്ന് ആശ്ചര്യദ്യോതകമായ ശബ്ദം സൈലസ്സ് കേട്ടു. "മാപ്പിരിക്കുന്ന സ്ഥലം..നീയത് ..അത് നീ ...അത് നീയറിഞ്ഞോ സൈലസ്സ്...?" ഐതിഹ്യമനുസരിച്ച് രഹസ്യസംഘം ഒരു മാപ്പുണ്ടാക്കിയിരുന്നു. ഫ്രഞ്ചിൽ ക്ലെഫ് ഡി വോട്ട് അല്ലെങ്കിൽ ഇംഗ്ലീഷിൽ കീ സ്റ്റോൺ എന്നാണ് അവർ അതിനെ വിളിച്ചിരുന്നത്. തങ്ങൾ മറവ് ചെയ്തിരിക്കുന്ന രഹസ്യത്തിലേക്കെത്തിച്ചേരാൻ സഹായിക്കുന്ന മാപ്പ്. ആ രഹസ്യം ജീവൻ കൊടുത്തും സംരക്ഷിക്കുകയെന്നതാണ് രഹസ്യസംഘത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ചും ഷെനെഷോസ് എന്നറിയപ്പെടുന്ന സംഘത്തിലെ ഏറ്റവും പ്രധാനികളായ മൂവരുടെയും അവരുടെ തലവനായ ഗ്രാൻഡ് മാസ്റ്ററുടെയും. "മാപ്പ് കിട്ടിക്കഴിഞ്ഞാൽ...." ടീച്ചർ മന്ത്രിക്കുന്നത് പോലെ പറയുന്നത് സൈലസ്സ് കേട്ടു. "....മാപ്പ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് പിന്നെ ബാക്കിയുള്ളത് ഒരു ചുവട് മാത്രമാണ്. ഒരേയൊരു ചുവട്. ലക്ഷ്യത്തിലെത്താൻ..." "അതെ..നമ്മൾ ലക്ഷ്യത്തിന് ഏറ്റവുമടുത്താണ് ടീച്ചർ..." സൈലസ്സ് പറഞ്ഞു. "മാപ്പ് തേടി മറ്റൊരിടത്തേക്കുംപോകേണ്ട. അതിവിടെ തന്നെയുണ്ട്. പാരീസിൽ," "ങ്ങ്ഹേ? പാരീസിലോ? ശരിക്കും? വിശ്വസിക്കാൻ പറ്റുന്നില്ല! അപ്പോൾ അധികം

💬 Comments

View all comments