Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha]
സെൻട്രൽ. അതിനുള്ളിലാണ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്.പിമ്പിൽ, പടിഞ്ഞാറുഭാഗത്ത്, രാംസെസ് ദേവതയുടെ സ്മാരകം നിൽക്കുന്നതിന്റെ മുമ്പിൽ മ്യൂസി ദു ഴാങ് ഡി പൗമം.
പക്ഷെ തന്റെ നേരെ മുമ്പിൽ കാണുന്നതാണ് ഫ്രാൻസിന്റെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ റിനൈസ്സൻസ് പാലസ്. അതിലാണ് ലോകത്തെ ഏറ്റവും പ്രസിദ്ധമായ കലാകേന്ദ്രം നിലകൊള്ളുന്നത്.
മ്യൂസീ ദു ലൂവ്ര്
ലൂവ്ര് മ്യൂസിയം. നീളം കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ കെട്ടിടമായി പരിഗണിക്കപ്പെടുന്ന ലൂവ്ര് മ്യൂസിയത്തിന് ഒരു വലിയ കുതിര ലാടത്തിന്റെ ആകൃതിയാണ് . മൂന്ന് ഈഫൽ ഗോപുരങ്ങൾ നിലത്ത് കിടത്തിവെച്ചാൽ അതിന്റെ നീളം കിട്ടും. പാരീസിന്റെ ആകാശനീലിമയിലേക്കുയർന്ന് നിൽക്കുന്ന ഒരു മഹാ ദുർഗ്ഗം. മ്യൂസിയത്തിന്റെ പാർശ്വങ്ങൾക്ക് മദ്ധ്യേയുള്ള ഓപ്പൺ പ്ലാസയ്ക്ക് മാത്രം ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്ണമുണ്ട്. ആദ്യമായി ലൂവ്ര് മ്യൂസിയത്തിന് ചുറ്റും താൻ നടന്നത് ലാങ്ഡൻ ഓർമ്മിച്ചു. മൂന്ന് മൈൽ ദീർഘമുള്ള ഒരു യാത്രയായിരുന്നു അത്! മ്യൂസിയത്തിലെ വിശ്വപ്രസിദ്ധിയാർജ്ജിച്ച അറുപത്തി അയ്യായിരത്തി മുന്നൂറ് ചിത്രങ്ങൾ ആസ്വദിച്ച് കാണണമെങ്കിൽ ഏതാണ്ട് അഞ്ച് ആഴ്ച്ചകൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പക്ഷെ മിക്ക സന്ദർശകരും മൂന്ന് കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി സന്ദർശനം പൂർത്തിയാകുന്നവരാണ്. എണ്ണച്ചായാ ചിത്രമായ മൊണാലിസ, വീനസ് ഡി മിലോ ശിൽപ്പങ്ങൾ, വിങ്ഡ് വിക്റ്ററി എന്ന പേരിലറിയപ്പെടുന്ന ഹെലനിസ്റ്റിക് മാർബിൾ ശിൽപ്പ സമാഹാരം. വാഹനത്തിൽ നിന്നു വാക്കി ടോക്കിയുമെടുത്ത് ഡ്രൈവർ ഇറങ്ങി. തിടുക്കത്തിൽ അയാൾ ഫ്രഞ്ചിൽ ആരോടോ സംസാരിച്ചു. "മോൺഷ്യർ ലാങ്ങ്ഡൻ എസ്റ്റ് അറൈവ്. ഡ്യൂ മിനിറ്റ്സ്..." മിസ്റ്റർ ലാങ്ങ്ഡൻ എത്തിച്ചേരും. പത്ത് മിനിറ്റുകൾക്കുള്ളിൽ. എന്നിട്ട് അയാൾ കാറിനകതിരുന്ന ലാങ്ങ്ഡന്റെ നേരെ തിരിഞ്ഞു. "ക്യാപ്റ്റൻ പ്രധാന വാതിലിനടുത്ത് ഇപ്പോൾ എത്തിച്ചേരും," അത് പറഞ്ഞ് അയാൾ കാറിൽ കയറി. പിന്നെ പുറത്തേക്ക് ഓടിച്ചുപോയി. അൽപ്പം ദൂരെ മനോഹരമായ ഒരു പെയിൻറ്റിങ് പോലെ, പ്രൗഢിയോടെ, ലൂവ്ര് മ്യൂസിയത്തിന്റെ പ്രധാന വാതിൽ കാണപ്പെട്ടു.
ലാ പിരമിഡ്.
മ്യൂസിയം പോലെ തന്നെ പ്രസിദ്ധിയാർജ്ജിച്ചതാണ്, എഴുപത്തിയൊന്ന് അടി ഉയരമുള്ള പ്രധാനവാതിലിനടുത്തുള്ള ഗ്ളാസ്സ് പിരമിഡ്. ചൈനയിൽ ജനിച്ച അമേരിക്കൻ ആർക്കിടെക്റ്റ് ഐ എം പെയി ആണ് ആ സ്ഫടിക വിസ്മയം ഡിസൈൻ ചെയ്തത്.
💬 Comments
View all comments