0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha]

Author : സ്മിത Read All Parts 227

പക്ഷെ അതിന്റെ നിർമ്മാണം അൽപ്പം വിവാദമുണ്ടാക്കിയിരുന്നു. "എങ്ങനെയുണ്ട് ഞങ്ങളുടെ പിരമിഡ്?" ഏജന്റ് ജെറോം കോളറ്റ് ചോദിച്ചു. ആ ചോദ്യത്തിൽ ഒരു പ്രശ്നമുണ്ട്. ലാങ്ഡൻ ഓർത്തു. ചോദ്യത്തിലല്ല. ഉത്തരം പറയുന്നതിൽ. ‘കൊള്ളാം ഉഗ്രൻ’ എന്നൊക്കെ പറഞ്ഞാൽ നമ്മുടെ ആസ്വാദനരീതിക്ക് എന്തോ പ്രശ്നമുണ്ട് എന്ന് കരുതപ്പെടും. ‘ഇഷ്ടപ്പെട്ടില്ല’ എന്ന് പറഞ്ഞാൽ അത് ഫ്രഞ്ച്കാർക്ക് ഒരപമാനവുമാകും. "മിത്തറാങ് ഉശിരുള്ള പ്രസിഡന്റ് ആയിരുന്നു," ഏജന്റ്റ് പറഞ്ഞു. പ്രസിഡന്റ് മിത്തറാങ് ആയിരുന്നു ഈ സ്ഫടിക പിരമിഡ് കമ്മീഷൻ ചെയ്തത്. ആളുകൾ അദ്ദേഹത്തിന് ഫറവോ കോംപ്ലെക്സിന്റെ അസുഖമുണ്ട് എന്ന് അടക്കം പറഞ്ഞു. ഫറവോമാർ ഈജിപ്തിൽ ചെയ്തതൊക്കെ അദ്ദേഹം പാരീസിന്റെ തെരുവുകളിൽ നിറച്ചു. സ്മാരകങ്ങൾ, കലാനിർമ്മിതികൾ, പിരമിഡുകൾ.... "നിങ്ങളുടെ ക്യാപ്റ്റന്റെ പേരെന്താണ്?" ലാങ്ഡൻ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു. "ബേസു ഫാഷ്," ഡ്രൈവർ പറഞ്ഞു. "പക്ഷെ ഞങ്ങൾ പുള്ളിയെ കാള എന്നാ വിളിക്കുന്നെ," അൽപ്പം പരിഹാസം കലർന്ന രീതിയിൽ അയാൾ ചിരിച്ചു. "കാളയെന്നോ?" ലാങ്ങ്ഡണ് ചോദിക്കാതിരിക്കാനായില്ല. ഡ്രൈവർ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. കാർ പിരമിഡിന്റെ സമീപം രണ്ട് ജലധാരയുടെ ഇടയിൽനിർത്തി. ഏജന്റ്റ് കോളറ്റും ലാങ്ഡനും പുറത്തിറങ്ങി. "താങ്കളെ ഇവിടെ ഇറക്കാനാണ് എനിക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്," ഏജന്റ്റ് കോളറ്റ് പറഞ്ഞു. "ഗുഡ് ലക്ക്, മോൺഷ്യർ ലാങ്ങ്ഡൻ..." ഭാഗ്യം നേരുന്നു മിസ്റ്റർ ലാങ്ങ്ഡൻ...

ലാങ്ങ്ഡൻ ആശ്വാസത്തോടെ ദീർഘനിശ്വാസം ചെയ്തു. പിന്നെ കാർ അകന്നകലുന്നത് ഒന്ന് നോക്കിയതിനു ശേഷം പ്രധാന വാതിലിന്റെ വിശാലതയിലേക്ക് നടന്നു. വാതിലിനെ പൊതിഞ്ഞിരുന്ന ഗ്ളാസ്സിൽ മുട്ടുവാൻ വേണ്ടി അയാൾ കയ്യുയർത്തി. പക്ഷെ അതിന് മുമ്പ് സ്റ്റെയർ കേസിറങ്ങി അകത്തെ ഇരുട്ടിൽ നിന്ന് ഒരു രൂപം പുറത്തേക്ക് വരുന്നത് അയാൾ കണ്ടു. ബലവത്തായ ഒരു ഉരുക്ക് കോട്ടപോലെയുള്ള മനുഷ്യൻ. വിശാലമായ തോളുകൾ. കരുത്തൻ. വീതിയുള്ള, തടിച്ച കാലുകൾ വേഗത്തിൽ ചലിക്കുന്നു. ലാങ്ങ്ഡനോട് അയാൾ അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. "ഞാൻ ബേസു ഫാഷ്," കതക് പതിയെ തള്ളി അകത്തേക്ക് ലാങ്ങ്ഡൻ കയറി. പരുക്കൻ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ക്യാപ്റ്റൻ, ഡയറക്ഷൻ സെൻട്രൽ പോലീസ് ജുഡീഷ്യറി. ദ ഡി സി പി ജെ," അയാളുടെ രൂപത്തിനും ഭാവത്തിനും ചേർന്ന ശബ്ദം. ലാങ്‌ഡൻ

💬 Comments

View all comments