0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]

Author : സ്മിത Read All Parts 250

ലാങ്‌ഡൻ സംശയിച്ചു.

സംസാരിക്കണോ  ഈ വിഷയം ഇപ്പോൾ ഇയാളോട്?

വേണ്ട.

ഭൂഗർഭ ലോബിയിലേക്ക് നേരെ നടക്കവേ നിഴലുകളിൽ നിന്ന് കൂടുതൽ ഭാഗം വെളിപ്പെട്ട് ഫ്ലോർ അതിന്റെ വിശാലതയറിയിച്ചു. ഗ്രൗണ്ട് ലെവലിൽ നിന്നും അൻപത്തി ഏഴ് അടി താഴെയായി പുതുതായി  നിർമ്മിച്ച ലൂവ്രിന്റെ ഈ എഴുപതിനായിരം ചതുരശ്ര അടിയുള്ള ലോബി അവസാനമില്ലാത്ത ഒരു ഗുഹ പോലെ ലാങ്‌ഡന് തോന്നി. പിങ്ക് മാർബിളിലും തേൻ നിറത്തിലുള്ള കല്ലിലുമാണ് ഹാളിന്റെ നിർമ്മാണം. അവിടെ എപ്പോഴും സൂര്യപ്രകാശത്തിന്റെയും ടൂറിസ്റ്റുകളുടെയും തിരക്കായിരിക്കും.

ഈ രാത്രി പക്ഷെ  ഹാൾ മരുഭൂമിപോലെ ഏകാന്തമായി കിടക്കുന്നു.

ഇരുണ്ട്, തണുത്ത്, ശ്‌മശാനം പോലെ.

"മ്യൂസിയതിന്റെ റെഗുലർ സെക്യൂരിറ്റി സ്റ്റാഫ് ഒക്കെ എവിടെ?"

ലാങ്‌ഡൻ ചോദിച്ചു.

"എൻ ക്വാറൻറ്റയിൻ...."

ഫാഷ് ഫ്രഞ്ചിൽ പറഞ്ഞു. തന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിനെ താൻ വകവെക്കുന്നില്ല എന്നുള്ള ധ്വനി അയാളുടെ ശബ്ദത്തിലുണ്ടായിരുന്നു.

എൻ ക്വാറൻറ്റയിൻ....ഡ്യൂട്ടി മരവിപ്പിച്ചു....

"ഒരു കില്ലർ പൊറത്തുന്ന് അകത്തേക്ക് കയറി സോണിയറേപ്പോലെ ഒരു ഇമ്പോർട്ടന്റ് വ്യക്തിയെ കൊന്നപ്പോൾ എവിടെയായിരുന്നു ആ  ആ റെഗുലർ മ്യൂസിയം സെക്യൂരിറ്റി സ്റ്റാഫ്? എല്ലാത്തിനോടും കയ്യും കെട്ടി മര്യാദയ്ക്ക് നിന്നോളാൻ ഞാൻ പറഞ്ഞു. ഡി സി പി ജെയുടെ ഏജന്റ്റ്സ് അവമ്മാരെ ചുരുട്ടികൂട്ടുവാ ഇപ്പോൾ. ചോദ്യങ്ങൾ കൊണ്ട്!"

ഫാഷിന്റെ ശബ്ദം ഉയർന്നു.

"അത്കൊണ്ട് കേസ് തീരുന്നോടം വരെ ഡി സി പി ജെയുടെ എന്റെ സ്വന്തം ഏജന്റ്റ്സ് മ്യൂസിയത്തിന്റെ സെക്യൂരിറ്റി നോക്കിക്കോളും!"

ലാങ്‌ഡൻ തലകുലുക്കി. ഫാഷിനൊപ്പമെത്താൻ വേഗത്തിൽ ചുവടുകൾ വെച്ചു.

"ജാക്വിസ് സോണിയറുമായി നിങ്ങൾക്ക് നല്ല പരിചയമുണ്ട്; അല്ലേ?"

ക്യാപ്റ്റൻ ചോദിച്ചു.

"ശരിക്ക് പറഞ്ഞാൽ നേരിട്ട് ഒരു പരിചയോം ഇല്ല. ഞങ്ങൾ ഇതുവരേം നേരിട്ട് കണ്ടിട്ടില്ല,"

ക്യാപ്റ്റൻ അദ്‌ഭുതത്തോടെ ലാങ്‌ഡനെ നോക്കി.

"നിങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച്ചയാണോ ഇന്ന് രാത്രിക്കത്തേക്ക് നിശ്ചയിച്ചിരുന്നത്?"

"അതെ,"

ലാങ്‌ഡൻ പറഞ്ഞു.

"അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ എന്റെ സ്പീച്ചിന് ശേഷം അദ്ദേഹം എന്നെ വന്നു കാണുമെന്നു പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല,"

ഫാഷ് നോട്ട് ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നത് ലാങ്‌ഡൻ കണ്ടു. മുകളിൽ അത്ര പ്രശസ്തമല്ലാത്ത ചെറിയ ഒരു പിരമിഡ് തലകുത്തനെ നിൽക്കുന്നത് അയാൾ കണ്ടു.

"ലാ പിരമിഡ്

💬 Comments

View all comments