0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]

Author : സ്മിത Read All Parts 250

ഇൻവേഴ്സ്..."

ലാങ്‌ഡൻ സ്വയം പറഞ്ഞു.

സൂര്യപ്രകാശത്തിന്റെ ഒരു വലിയ കിരണം കമിഴ്ത്തിയ മകുടം പോലെയുള്ള അതിനെപിളർന്ന് പുറത്തേക്ക് വന്നുകൊണ്ടിരുന്നു.

"നിങ്ങളുടെ മീറ്റിങ്ങിന് ആരാ മുൻകൈയെടുത്തത്?"

മറ്റൊരു സ്റ്റെയർകേസിലേക്ക് ലാങ്‌ഡനെ നയിക്കുന്നതിനിടയിൽ ഫാഷ് പെട്ടെന്ന് ചോദിച്ചു.

"നിങ്ങളോ അദ്ദേഹമോ?"

ചോദ്യത്തിൽ ഒരു ഭീഷണി ഉൾച്ചേർന്നിരിക്കുന്നത് ലാങ്‌ഡൻ അറിഞ്ഞു.

"മിസ്റ്റർ സോണിയറാണ് ആവശ്യപ്പെട്ടത്,"

പ്രസിദ്ധമായ ഡെനൺ വിങ്ങിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ലാങ്‌ഡൻ മറുപടി നൽകി. ലൂവ്രിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്ര ശിൽപ്പ ശേഖരങ്ങൾ ആ വിങ്ങിലാണ്.

"ഏതാനും ആഴ്ചകൾക്ക് മുമ്പേ അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ ഇ മെയിലിൽ ബന്ധപ്പെട്ടിരുന്നു. ഈ മാസം പാരീസിൽ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ എന്റെ സ്പീച്ച് ഉള്ള കാര്യം അദ്ദേഹം അറിഞ്ഞിരിക്കുന്നു എന്ന് സെക്രട്ടറി പറഞ്ഞു. സ്പീച്ചിന് ശേഷം അവിടെ വെച്ച് എന്നെ കാണാനും സംസാരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നതായി സെക്രട്ടറി എന്നെ അറിയിച്ചു..."

"എന്ത് സംസാരിക്കാൻ?"

"അറിയില്ല... എനിക്ക് തോന്നുന്നു പെയിന്റ്റിങ്ങുകൾ...ഡിസൈനുകൾ...സിമ്പൽസ്... ഇവയെക്കുറിച്ച് സംസാരിക്കാനായിരിക്കാം.  ഞങ്ങൾക്കിടയിൽ പൊതുവായ കാര്യങ്ങൾ അവയൊക്കെയാണ്..."

ഫാഷ് ലാങ്‌ഡന്റെ വാക്കുകൾ അവിശ്വസിക്കുന്നതായി തോന്നി.

"നിങ്ങൾക്ക് ഒരു പിടിയുമില്ലേ, അതിനെക്കുറിച്ച്?"

ലാങ്‌ഡന് അറിയില്ലായിരുന്നു. എന്തിനാണ് തന്നെ കാണുന്നതെന്ന്  ചോദിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നു, അപ്പോൾ. പക്ഷെ  ലാങ്‌ഡൻ  ആദരണീയനായ സോണിയറുടെ നേച്ചർ അറിഞ്ഞിരുന്നു. സ്വകാര്യത ആവശ്യത്തിലേറെ ഇഷ്ട്ടപ്പെടുന്നയാളാണ് സോണിയർ. തീരെക്കുറച്ച് സന്ദർശകർക്കേ അദ്ദേഹം തന്നെ കാണാൻ അനുമതി കൊടുക്കുമായിരുന്നുള്ളൂ.

അക്കാരണത്താൽ തന്നെ കാണുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ  ലാങ്‌ഡൻ  വളരെ ഉത്സാഹത്തിലായിരുന്നു.

"മിസ്റ്റർ ലാങ്‌ഡൻ...."

ബേസു ഫാഷിന്റെ കർക്കശ്യമുള്ള ശബ്ദം  ലാങ്‌ഡൻ  കേട്ടു.

"കൊലചെയ്യപ്പെട്ട സോണിയർ താങ്കളോട് ചർച്ച ചെയ്യാനാഗ്രഹിച്ചത് എന്തായിരിക്കാമെന്നു താങ്കൾക്കൊന്ന് ഊഹിക്കാമോ? കേസന്വേഷണത്തെ അത് സഹായിക്കും! ഓർമ്മിക്കൂ, നിങ്ങളുമായി കാണാൻ ആഗ്രഹിച്ച അതേ രാത്രിയിലാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടത്!"

ആ ചോദ്യത്തിന് മുമ്പിൽ ലാങ്‌ഡൻ ശരിക്കും പരിഭ്രമിച്ചു.

"അത് ..."

അയാൾ ഉത്തരം പറയാൻ ശ്രമിച്ചു.

"അങ്ങനെ ചോദിച്ചാൽ...ക്യാപ്റ്റൻ ഫാഷ് ...ഇല്ല ..എനിക്ക് ഒരൂഹവുമില്ല. ഞാൻ ചോദിച്ചില്ല. സത്യത്തിൽ ഞാനാകെ ത്രില്ലടിച്ചുപോയി അദ്ദേഹത്തെപ്പോലെ പ്രശസ്തനായ ഒരാൾ എന്നെക്കാണാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ.... അദ്ദേഹത്തിന്റെ ഒരു ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഞാൻ ക്ലാസ്സിൽ റെഫറൻസ് ആയി

💬 Comments

View all comments