0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]

Author : സ്മിത Read All Parts 255

"ഒരിക്കലും മിണ്ടിയിട്ടില്ല? ഒരിക്കലും ഫോൺ വിളിച്ചിട്ടില്ല? കത്തോ മെയിലോ അയച്ചിട്ടില്ല?"

ദാണ്ടെ കിടക്കുന്നു! ഇയാളെന്നാ പൊട്ടനാണോ? ലാങ്‌ഡൻ നീരസത്തോടെ ഓർത്തു. ഒരു കാര്യം എത്രതവണ പറയണം!

"ഇല്ല! ഒരിക്കലുമില്ല!"

ഫാഷ് ശിരസ്സ് ഇരുവശത്തേക്കും ഭീഷണമായി ചലിപ്പിച്ചു. എന്നിട്ട് ലാങ്‌ഡന്റെ കണ്ണുകളിൽക്ക് സൂക്ഷിച്ച് നോക്കി. പിന്നെ ഒന്നും മിണ്ടാതെ മുമ്പിലെ ക്രോം കതകുകളിലേക്ക് കണ്ണുകളയച്ചു. ലിഫ്റ്റിന്റെ തിളങ്ങുന്ന കതകിന്റെ മേൽ ലാങ്‌ഡന്റെ ടൈ ക്ലിപ്പ് ശ്രദ്ധിച്ചു.

പതിമൂന്ന് കറുത്ത കല്ലുകൾ പതിപ്പിച്ച വെള്ളിക്കുരിശ്.

ക്രൂസ് ജെമ്മേറ്റ.

അങ്ങനെയാണ് അത് അറിയപ്പെടുന്നത്.

പതിമൂന്ന് മുത്തുകൾ പതിപ്പിച്ച കുരിശ്.

ക്രിസ്തു ശിഷ്യന്മാരുടെയും അപ്പസ്തോലനാമാരുടെയും അടയാളം.

ഡി സി പി ജെയുടെ നേതൃസ്ഥാനത്തിരിക്കുന്ന ക്യാപ്റ്റൻ ഫാഷിനെപ്പോലെയൊരാൾ തങ്ങളുടെ മതപരമായ കാര്യങ്ങൾ അത്ര പരസ്യമായി പ്രദർശിപ്പിക്കുന്നു എന്ന് വിശ്വസിക്കാൻ ലാങ്‌ഡന് ബുദ്ധിമുട്ട് തോന്നി.

പക്ഷെ ഇത് ഫ്രാൻസാണ്.

ഇവിടെ ക്രൈസ്തവികത ഒരു മതമല്ല.

ജന്മാവകാശമാണ്.

ലിഫ്റ്റ് ഒന്നിളകി നിന്നു.

വാതിലിലെ തിളങ്ങുന്ന പ്രതിഫലനത്തിലേക്ക് നോക്കിയപ്പോൾ ലാങ്‌ഡന് ഒരു  കാര്യം മനസ്സിലായി.

ഫാഷെയുടെ കണ്ണുകൾ തന്റെ മേലാണ്.

അയാൾ ലിഫ്റ്റിന് പുറത്ത് കടന്ന്ഹാളിലേക്ക് നടന്നു. പെട്ടെന്ന് തിരിഞ്ഞ് നിന്നു. അയാളുടെ മുഖത്ത് അദ്‌ഭുതം വിടർന്നു.

ഫാഷ് അയാളെ ഒളികണ്ണിട്ടു നോക്കി.

"അർധരാത്രി കഴിഞ്ഞ് ലൂവ്ര് എങ്ങനെയിരിക്കും എന്ന് നിങ്ങൾ കണ്ടിട്ടില്ലല്ലോ, ഉവ്വോ?"

ഇല്ല, ലാങ്‌ഡൻ  മനസ്സിൽ പറഞ്ഞു. ഫാഷിന്റെ മനസ്സിലെന്താണ്?

അയാളുടെ ഓരോ ചോദ്യത്തിലും അസ്വസ്ഥത മറഞ്ഞിരിപ്പുണ്ട്.

ലൂവ്രിലെ ഗ്യാലറികളുടെ  മേൽക്കൂരകൾ വളരെ ഉയർന്നിട്ടാണ്. സാധാരണ അവയെപ്പോഴും പ്രകാശത്തിൽ കുളിച്ച് നിൽക്കയാവും. പക്ഷെ ഇന്ന് രാത്രി അവിടെ മുഴുവൻ ഇരുണ്ടു കിടന്നു. ഒരു വലിയ ചുവന്ന ബൾബ് കത്തിനിന്നിരുന്നു. അവയിൽ നിന്നുള്ള പ്രകാശം മേൽക്കൂരയിലെ ഫ്ളോറിലും വീണുകൊണ്ടിരുന്നു.

ലാങ്‌ഡൻ ഇരുൾ വീണ ഇടനാഴിയിലേക്ക് നോക്കി.താൻ പ്രതീക്ഷിച്ചതുപോലെ തന്നെ. ചുവന്ന ലൈറ്റുകളാണ് എങ്ങും. സുരക്ഷാകാരണങ്ങളാൽ രാത്രികളിൽ ആ നിറമാണ് ഉപയോഗിക്കുക. ചിത്രങ്ങളിൽ നിന്ന് വളരെ അകാലത്തിലാണവ സ്ഥാപിച്ചിരിക്കുന്നത്. അവയിൽ നിന്നുള്ള പ്രകാശം തുടർച്ചയായി ചിത്രങ്ങളിൽ പതിഞ്ഞാൽ അവയുടെ ശോഭ സാവധാനം നഷ്ട്ടമാകും.

"ഇതിലേ..."

ചിലന്തിവലകൾ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ഗ്യാലറികളിലൊന്നിലൂടെ ലാങ്ഡനെ നയിച്ചുകൊണ്ട് ഫാഷ് പറഞ്ഞു.

ലാങ്ഡൻ അയാളെ

💬 Comments

View all comments