Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]
പിന്തുടർന്നു. ഇരുട്ടിൽ കാഴ്ച്ചയെ ക്രമീകരിക്കാൻ അയാൾ വിഷമിച്ചു. ഫോട്ടോ ഡെവലപ്പ് ചെയ്യുന്ന ഒരു വലിയ ഡാർക്ക് റൂമിൽ എത്തപ്പെട്ട പ്രതീതി. മുറികളിൽ നിന്ന് മുറികളിലേക്ക് കടക്കുന്നതിനിടയിൽ ഇരുട്ടിൽ നിന്ന് ആരൊക്കെയോ തന്നെ രൂക്ഷമായി നോക്കുന്നത് പോലെയും ലാങ്ഡന് തോന്നി. ചുവരുകൾക്ക് മേൽ സ്‌ക്യൂരിറ്റി ക്യാമറകൾ ഭീഷണമായി തന്നെ നോക്കി.
സന്ദർശകർക്ക് നൽകുന്ന മെസ്സേജ് ഇതാണ്: നിങ്ങൾ നിരീക്ഷണത്തിലാണ്. ഒരു വസ്തുവിലും തൊടരുത്.
"ഈ ക്യാമറകളൊക്കെ യഥാർത്ഥമാണോ?"
എണ്ണമറ്റ സെക്യൂരിറ്റി ക്യാമറകളിലേക്ക് നോക്കി ലാങ്ഡൻ ചോദിച്ചു.
ഫാഷ് നിഷേധാർത്ഥത്തിൽ തലകുലുക്കി: "ഒരിക്കലുമല്ല!"
ലാങ്ഡൻ അദ്‌ഭുതപ്പെട്ടില്ല. ഏക്കറുകൾ കണക്കിന് വിസ്തീർണ്ണമുണ്ട് ലൂവ്രിലെ ഗ്യാലറികൾക്കെല്ലാം. സർവെയ്‌ലൻസ് ക്യാമറകൾ നൽകുന്ന വീഡിയോ ഫീഡുകൾ നിരീക്ഷിക്കണമെങ്കിൽ നൂറുകണക്കിന് സ്റ്റാഫ് വേണ്ടിവരും. മിക്കവാറും വലിയ മ്യൂസിയങ്ങളൊക്കെ ഇപ്പോൾ കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റിയാണ് പ്രയോജനപ്പെടുത്തുന്നത്.
കള്ളന്മാരെ പുറത്താക്കുകയല്ല, അവരെ അകത്താക്കാൻ അനുവദിക്കുക.
മോഷ്ടാവ് ചിത്രം ഇളക്കിയെടുത്ത് കടന്നുകളയാൻ ശ്രമിക്കുന്ന നിമിഷം, ഗ്യാലറിയുടെ വാതിൽ വലിയ ശബ്ദത്തോടെ അടയുന്ന സംവിധാനമാണ് കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റി. പോലീസ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ കള്ളൻ അഴികൾക്കുള്ളിലാവുന്നു.
മാർബിൾ ഫ്ലോറിൽ പാദങ്ങൾ പതിയുമ്പോൾ മേൽക്കൂരയിൽ തട്ടി പ്രതിധ്വനിക്കുന്നത് വളരെ ഉച്ചത്തിലായി ഇപ്പോൾ. മുകളിൽ നിന്ന് ആരൊക്കെയോ തിടുക്കത്തിൽ ഇറങ്ങി വരികയാണ് എന്ന് തോന്നും അപ്പോൾ. മുമ്പിൽ നിന്ന് ശക്തിയായ പ്രകാശ വലയം ഹാളിലേക്കടിക്കുന്നിടത്ത് അവരിരുവരും എത്തിച്ചേർന്നു.
"ക്യൂറേറ്ററുടെ ഓഫീസ്..."
ക്യാപ്റ്റൻ പറഞ്ഞു.
വിശാലമായ ഓഫീസിനടുത്തേക്ക് അയാളും ഫാഷും സമീപിക്കുമ്പോൾ ലാങ്‌ഡന്റെ അങ്ങോട്ട് പാളിനോക്കി. ആഡംബരപൂർണ്ണമായ വലിയ ഓഫീസ്. മനോഹരമായ രീതിയിൽ പുസ്തകങ്ങൾ ക്രമീകരിച്ച ഷെൽഫുകൾ. ചുവരിൽ ഊഷ്മള വർണ്ണങ്ങളിൽ ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ. ഓഫീസ് മുറിയിൽ നിലത്ത് കുനിഞ്ഞും സാവധാനം നടന്നും അതി സൂക്ഷമമായി പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ. ലെൻസുകൊണ്ട് പരിശോധിക്കുകയും ഫോണിൽ സംസാരിക്കുകയും നോട്ട് ബുക്കുകളിൽ എഴുതുകയും ചെയ്തുകൊണ്ട് അവർ തങ്ങളുടെ ജോലി അത്യന്തം ഗൗരവമുള്ളതാണ് എന്ന് സൂചന നൽകി. ഒരാൾ സോണിയറുടെ വലിയ ഓഫീസ് ഡെസ്‌ക്കിന് സമീപമിരുന്നു ലാപ് ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നു.
ചുരുക്കത്തിൽ സോണിയറുടെ ഓഫീസ് പോലീസിന്റെ കമാൻഡ് പോസ്റ്റ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
"മെസ്സ്യൂസ്..."
ഫാഷ് ഉറക്കെ
💬 Comments
View all comments