0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]

Author : സ്മിത Read All Parts 258

വിളിച്ചു.

ഓഫീസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥർ ആദരവോടെ തിരിഞ്ഞു നോക്കി.

"നെ നോസ് ഡിറാൻഷെ  പാസ് സോസ് ഒക്യൂൻ പ്രീടെക്സ്. എൻറ്റേൻറ്റ്?"

ഒരു കാരണവശാലും ഞങ്ങളെ ശല്യപ്പെടുത്തിയേക്കരുത്. പറഞ്ഞത് കേട്ടോ?

NE PAS DERANGER  എന്നെഴുതിയ സൈൻ ബോഡുകൾ പലപ്പോഴും ഹോട്ടൽ മുറികളിലും മറ്റിടങ്ങളിലും കണ്ടിട്ടുണ്ടായിരുന്നതിനാൽ ഫാഷ് പറഞ്ഞതിന്റെയാർത്ഥം ലാങ്‌ഡന് പെട്ടെന്ന് മനസ്സിലായി.

ഫാഷിനെയോ ലാങ്‌ഡനേയോ ഒന്നിനും ഒരു കാരണവശാലും ശല്യം ചെയ്തേക്കരുത്.

അതിനർത്ഥം, അതീവ ഗൗരവമുള്ള ഒരു ജോലിയിലേക്ക് തങ്ങളിരുവരും പ്രവേശിക്കാൻ പോവുകയാണ് എന്നാണ്.

മരിച്ചുകിടക്കുന്ന സോണിയറുടെ അരികിലേക്ക് തങ്ങളിപ്പോൾ പോവുകയാണ്.

യൂണിഫോമിലുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഫാഷിന്റെ കൽപ്പനയ്ക്ക് മുമ്പിൽ വിധേയത്വത്തോടെ തലകുലുക്കി.

ഓഫീസിനുള്ളിൽ ഉദോഗസ്ഥന്മാരെ വിട്ട് ഫാഷ് ലാങ്‌ഡനെ വീണ്ടും മുമ്പോട്ട് നയിച്ചു.

ഏകദേശം മുപ്പതടി ദൂരെ ലൂവ്രിന്റെ ഏറ്റവും പ്രസിദ്ധ വിഭാഗമായ ഗ്രാൻഡ് ഗ്യാലറി പ്രത്യക്ഷമായി. അനന്തമെന്ന് തോന്നിക്കുന്നത്ര നീളത്തിൽ, ലൂവ്രിലെ ഏറ്റവും പ്രസിദ്ധമായ, ഇറ്റാലിയൻ മാസ്റ്റർ പെയിൻറ്റർമാരുടെ സൃഷ്ടികൾ അലങ്കരിച്ച ചുവരുകളുള്ള ഗ്രാൻഡ് ഗ്യാലറി.

ഇവിടെയാണ് സോണിയറുടെ ദേഹം കിടക്കുന്നത്.

ഫോട്ടോയിൽ കണ്ടത് അങ്ങനെയാണ്.

ഗ്രാൻഡ് ഗ്യാലറിയിൽ പാർക്കേറ്റ് ഫ്ലോർ അതുപോലെതന്നെ താൻ കണ്ട ഫോട്ടോയിലുണ്ട്.

ലെഫ്റ്റനന്റ് ജെറോം കോളറ്റ് തന്നെ കാണിച്ച ഭയപ്പെടുത്തുന്ന ഫോട്ടോയിൽ.

ഫോട്ടോ തന്നെ ഭയപ്പെടുത്തിയെങ്കിൽ യഥാർത്ഥ രംഗം താൻ കാണുമ്പോൾ?

തന്റെ നെഞ്ചിടിപ്പ് വർധിക്കുന്നത് ലാങ്‌ഡൻ അറിഞ്ഞു.

അവർ അവിടേക്ക് സമീപിച്ചപ്പോൾ കവാടം വലിയ ഒരു ഇരുമ്പഴി വാതിൽകൊണ്ട് അടച്ചിരിക്കുന്നത് അയാൾ കണ്ടു. അതിക്രമിച്ചെത്തുന്ന ശത്രുക്കളെ പ്രതിരോധിക്കാൻ മധ്യകാലഘട്ടത്തിൽ കൊട്ടാരങ്ങളിൽ ഉപയോഗിച്ചിരുന്നയിനം  ഇരുമ്പഴി വാതിൽ.

"കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റി..."

അതിലേക്ക് നോക്കി ഫാഷ് പറഞ്ഞു.

"അക്രമി കടന്നുവന്നപ്പോൾ സോണിയർ ഒരു പെയിന്റ്റിങ് ഭിത്തിയിൽ നിന്ന് അടർത്തി മാറ്റി. അപ്പോൾ ഈ ഇരുമ്പഴി വാതിൽ അടഞ്ഞു..."

അയാൾ വിശദീകരിച്ചു.

ഇരുമ്പഴി വാതിലിലൂടെ ലാങ്‌ഡൻ അകത്തേക്ക് ഉറ്റുനോക്കി.

നേരിയ പ്രകാശം അതിനുള്ളിലുണ്ടായിരുന്നു.

“സൂക്ഷിച്ച്...എന്റെ പുറകേ..."

രണ്ടടി മാത്രം ഉയർത്തിയ ഇരുമ്പഴി ബാരിക്കേഡ് ചൂണ്ടി ഫാഷ് അയാളോട് പറഞ്ഞു.

"സൂക്ഷിച്ച് കുനിഞ്ഞ്..."

ഇയാളെന്താ തമാശ പറയുകയാണോ? ലാങ്ഡൻ സംശയിച്ചു. കൂർത്ത മുള്ളുകളാണ് ബാരിക്കേഡിന്റെ അടിഭാഗം. അപ്പുറത്തേക്ക് നുഴഞ്ഞ് കയറുമ്പോൾ അവ പുറത്ത്

💬 Comments

View all comments