ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]
📝 Ongoing
👁 33292 views ❤ 153 likes ⭐ 0.0 rating 💬 38 comments 📚 1 chapters 📅 2023-09-03
ഡാവിഞ്ചിയുടെ മഹാരഹസ്യം 2 Da Vinciyude Maharahasyam Part 2 | Author : Smitha Previous Part റോബർട്ട് ലാങ്ഡൺ സാവധാനം ഉറക്കമുണർന്നു. ഇരുട്ടിൽ ടെലിഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. തീർത്തും അപരിചിതമായ ശബ്ദം. ഇരുട്ടിൽ തപ്പിത്തടഞ്ഞ് അയാൾ ബെഡ് ലാമ്പ് ഓൺ ചെയ്തു. മിഴി ചിമ്മി നോക്കിയപ്പോൾ പതിനെട്ടാം നൂറ്റാണ്ടിലെ വിലപിടിച്ച ഫർണിച്ചറുകൾ കണ്ടു. മാസ്റ്റർ ചിത്രകാരന്മാരുടെ ഫ്രസ്ക്കോയാൽ അലങ്കരിക്കപ്പെട്ട ചുവരുകൾ. വലിയ മഹാഗണിയിൽ പണിത കട്ടിലിൽ താൻ കിടക്കുന്നു. "ഞാൻ എവിടെയാണ്?" അയാളുടെ കണ്ണുകൾ ബെഡ്പോസ്റ്റിൽ തൂങ്ങിക്കിടക്കുന്ന മോണോഗ്രാമിൽ പതിഞ്ഞു. "ഹോട്ടൽ റിറ്റ്സ് പാരിസ്" പതിയെ അവ്യക്തത നീങ്ങി. അയാൾ കിടക്കയിലിരുന്നു. എതിരെയുള്ള വലിയ കണ്ണാടിയിലേക്ക് നോക്കി. തന്റെ പ്രതിബിംബം കണ്ട് അയാൾക്ക് വിശ്വാസം വന്നില്ല. "ഞാൻ തന്നെയാണോ ഇത്?" അല്ല. ഒരപരിചിതൻ. ക്ഷീണിച്ച്, തളർന്ന്, തിളക്കവും മനോഹരവുമായ നീലക്കണ്ണുകൾ നിറയെ വിരസതയും മടുപ്പും. മുഖത്ത് കുറ്റി രോമങ്ങൾ വളരാൻ തുടങ്ങിയിരിക്കുന്നു. തലമുടി എണ്ണമയമില്ലാതെ വരണ്ട്... അയാൾ റിസീവർ എടുത്തു. "മോൺഷ്യർ ലാങ്‌ഡൻ?" ഫോണിന്റെ അപ്പുറത്ത് നിന്ന് ഒരു ശബ്ദം കേട്ടു. "ഞാൻ ശല്യപ്പെടുത്തിയില്ലെന്ന് കരുതുന്നു..." ലാങ്‌ഡന്റെ കണ്ണുകൾ ഭിത്തിയിലേ ക്ളോക്കിലേക്ക് നീണ്ടു. സമയം പന്ത്രണ്ട് മുപ്പത്തിരണ്ട്! അതിനർത്ഥം ഒരു മണിക്കൂറെ താൻ ഉറങ്ങിയിട്ടുള്ളൂ എന്നാണ്.
വളരേ നന്നായിട്ടുണ്ട്.? എഴുത്തിൽ കുറച്ച് കഷ്ടപ്പാടുണ്ടെന്നറിയാം.? ചെറിയ നിർദ്ദേശം: : ഷോർട്ട് ഫോമുകൾ ഡി.സി.പി.ജെ എന്ന രീതിയിലോ ഇംഗ്ലീഷിലോ എഴുതലാണ് നല്ലതെന്ന് തോന്നുന്നു. : പേരുകൾ ആവർത്തിക്കുമ്പോൾ (അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ) firstname ഒ second name ഒ മാത്രം പറയലാണ് ഭംഗി എന്ന് കരുതുന്നു. പേജൊക്കെ സൗകര്യം പോലെ മതി? ഇരുട്ട് ? റാബി