Chapter Title : ഡബിൾ പ്രൊമോഷൻ [Appus]
രണ്ടുപേർക്കും ഇത് കിട്ടിയതെന്ന് പറഞ്ഞ് ആ ക്രെഡിറ്റ് അടിച്ചെടുക്കാനായിരുന്നു… അവർക്കും ഒരു നന്ദി കാണും… പക്ഷെ പിന്നെ ആലോചിച്ചപ്പോൾ എന്റെ കുരുട്ട് ബുദ്ധിയിൽ മറ്റൊരു ചിന്ത മുളച്ചു… ഒരു സാധ്യത…
ഞാൻ ഫോണെടുത്ത് സീതാരാമനെ വിളിച്ചു…
"സർ….??" സീതാരാമൻ ബഹുമാനത്തോടെ ഫോൺ എടുത്തു..
"പ്ലീസ് കം ടു മൈ ക്യാബിൻ….!!" അത്രയും മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചു…
സെക്കന്റുകൾക്കുള്ളിൽ സീതാരാമൻ അവിടെയെത്തി… അയാൾ അങ്ങനെയാണ് ചെയ്യുന്ന ജോലിയോട് ഒടുക്കത്തെ ആത്മാർത്ഥതയും മേലുദ്യോഗസ്ഥരോട് നല്ല ബഹുമാനവും വിനയവും….
"സർ…!!" അകത്തേക്ക് കയറാനുള്ള അനുവാദത്തിനായി സീതാരാമൻ വാതിൽക്കൽ നിന്നു…
"വാടോ…!!" ഞാൻ വളരെ സൗഹൃദപരമായി അയാളെ അകത്തേക്ക് വിളിച്ചു…
അയാൾ ഒരു ചെറിയ പുഞ്ചിരിയുമായി അകത്തേക്ക് കയറി…
"ഇരിക്ക്….!!" ഞാൻ പറഞ്ഞു… അയാൾ ഇരുന്നു…
"എങ്ങനെ പോവുന്നു രാമാ കാര്യങ്ങൾ…??" ഞാൻ ലാപ്ടോപ്പിൽ ഒരു ഫയൽ ടൈപ്പ് ചെയ്യുന്നതിനിടക്ക് അയാളോട് ചോദിച്ചു…
"ഓൾ ഗുഡ് സർ…!!" അയാൾ സന്തോഷത്തോടെ പറഞ്ഞു…
"ഒരു സന്തോഷവർത്തമാനം പറയാൻ വിളിപ്പിച്ചതാണ് തന്നെ…!"
"എന്താ സർ..??"
"ആക്ച്വലി ഒന്നല്ല രണ്ടെണ്ണമുണ്ട്… ഒന്ന് എനിക്ക് ട്രാൻസ്ഫർ ആയി… വിത്ത് പ്രൊമോഷൻ…!!"
"ഓഹ്… കൻഗ്രാട്സ് സർ….!!"
"താങ്ക്യു…. പിന്നെ എനിക്ക് മാത്രമല്ല… തനിക്കും ഒരു കൻഗ്രാട്സ് ഉണ്ട്…!!"
"എനിക്കോ..??"
"അതേടോ… പുതിയ റീജിയണൽ ഹെഡിനെ ഈ ഓഫീസിൽ നിന്ന് തന്നെയാണ് എടുക്കുന്നത്… ഞാൻ തന്റെ പേരാണ് സജ്ജെസ്റ്റ് ചെയ്യുന്നത്…!!"
"ഏഹ്.. സത്യമാണോ സർ…!!" സീതാരാമൻ പെട്ടന്നുണ്ടായ സന്തോഷത്തോടെ ചോദിച്ചു….
"ഞാൻ തന്നോട് കള്ളം പറയോ… ബട്ട് ഇത് ഒഫീഷ്യൽ ആയിട്ട് പറഞ്ഞിട്ടില്ല സോ ഇത് ആരോടും പറയാൻ
💬 Comments
View all comments