Chapter Title : ദൈവദോഷം 4 [പൂർ_ണിമ]
..... ഉണ്ണി വരന്തയിൽ ഇരുന്നു പൂജക്കുള്ള പൂക്കൾ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു ! വലിയ ഒട്ടു കിണ്ടിയിൽ വെള്ളം നിറച്ചു സുധ പടിക്കൽ വെച്ചുകൊണ്ട് ഉണ്ണിയോട് പറഞ്ഞു.
പെട്ടന്ന് ആയിക്കോട്ടെ ഉണ്ണിയെ തിരുമേനി വരാറായി
തിരുമേനിയോ? ഇപ്പോഴെയോ ? രാത്രി അല്ലെ ?
ആ അതൊന്നും എനിക്കാറില്ല ! അമ്മ കുളിക്കാനായി പോയി ഇവിടെ എന്തെങ്കിലും ഒക്കെ പൂജ കാണും ! രാത്രിയിൽ ആയിരിക്കും അമ്പലത്തിൽ പൂജ !
എന്റെ പണി കഴിഞ്ഞു എന്നാൽ ഞാനും കുളിക്കട്ടെ ! ഉണ്ണി തന്റെ മുറിയിലേക്ക് നടന്നകന്നു സമയം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു.
ഗേറ്റ് തുറന്നു ഒരു വെളുത്ത ബെൻസ് കാർ വീടിന്റെ പടിക്കൽ വന്നു നിന്നു ! ഉണ്ണിയും സുധയും ആചാര്യത്തോടെ കാറിലേക്ക് നോക്കി ! ഇന്നുവരെ കാണാത്ത ഒരു കാർ , രാധയുടെ ചുണ്ടുകളിൽ മാത്രം ചെറു പുഞ്ചിരി വിടർന്നിരുന്നു .
കാറിന്റെ എൻജിൻ ഓഫ് ആയതും രാധ ഉമ്മറത്തേക്ക് ഇറങ്ങി നിന്നു! ഉണ്ണിയും സുധയും അശ്ചര്യത്തോടെ ഒരേ സ്വാരത്തിൽ ചോദിച്ചു
ആരാ അമ്മേ ?
തീരൂമേനിയാണ് ഉണ്ണിയെ....... ചെല്ല് പോയി ഡോർ തുറന്നു കൊടുക്ക്
ഉണ്ണി ഞൊടിയിടയിൽ ആ ഡോർ തുറന്നു തിരുമേനിയെ സ്വാഗതം ചെയ്തു.....
നഗ്നമായ കാല്പാദങ്ങൾ ഭൂമിയിൽ അമർന്നു ! കറുത്ത നീണ്ട തടി നെഞ്ച് വരെ നീട്ടി വളർത്തിയ ഇടതൂർന്ന നീളൻ മുടി പിന്നിൽ കുണ്ഡലം പോലെ കെട്ടിയ ഒരു ആജാനബഹു .......
നിറഞ്ഞു കത്തുന്ന കർപ്പൂരം പോലെ ആ കണ്ണുക്കൾ തിളങ്ങുന്നുണ്ടായിരുന്നു .രുഗ്ദാക്ഷ മലയുടെ നീളം പുക്കിളും കഴിഞ്ഞു നീണ്ടിരുന്നു ,
💬 Comments
View all comments