0%

Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]

Author : Guest Author Read All Parts 85634

കാർന്നോമാര് ഓരോന്ന് ചെയ്തതിനു ഞാനെന്തു പിഴച്ചു? അവരുടെ കർമ്മത്തിനും ഞാൻ പ്രായശ്ചിതം ചെയ്യണോ??

വേറെ വല്ല സെന്റിമെന്റ്സും ഉണ്ടെങ്കിൽ ഇറക്ക് "

വിശ്വനാഥൻ കുറച്ചു നേരത്തേക്കൊന്നും മിണ്ടിയില്ല...

"ശരിയാ... കാർന്നോമ്മാര് ചെയ്തതിനു കുട്ടനൊന്നും ചെയ്യാൻ പറ്റില്ല. പക്ഷേ, കുട്ടൻ ചെയ്തതിനുള്ള പ്രായശ്ചിത്തം കുട്ടൻ തന്നെ ചെയ്യണ്ടേ ??"

അച്ഛനെന്താണ് ചോദിച്ചു വരുന്നതെന്ന് മനസിലായില്ല അവന്.

"24 മണിക്കൂറും അരവിന്ദേട്ടൻ എന്നു മന്ത്രം ചൊല്ലി നടക്കുന്ന ഒരുത്തിയുണ്ട് ഇവിടെ. നിന്റെ ഭാര്യ. അവളെയും ഞങ്ങടെ അടുത്തൂന്ന് കൊണ്ട് പോകാനാണ് നിന്റെ പ്ലാൻ എന്നൊക്കെ എനിക്കറിയാം.

നല്ല കാര്യം... ഭാര്യാ സ്നേഹമൊക്കെ നല്ല കാര്യം തന്നെയാ.. പക്ഷേ, എനിക്കൊരുപാട് നാളായിട്ട് ഒരു സംശയം.

മൗര്യയെ നിനക്കെങ്ങനെ കിട്ടി?

ആരെയും സംസാരിച്ചു വീഴ്ത്താനുള്ള കഴിവൊന്നും എന്റെ മോനില്ല.. പറയത്തക്ക സൗന്ദര്യവും ഇല്ല.. അവളെക്കാളും പ്രായക്കൂടുതലും... ദേഷ്യവും അഹങ്കാരവും വേണ്ടുവോളം ഉണ്ടുതാനും.. അങ്ങനെയുള്ള ഒരുത്തന് ഇങ്ങനൊരു കുഞ്ഞിനെ എങ്ങനെ കിട്ടി?

അതും അവൾക്കായിരുന്നു നിർബന്ധം നീ വേണമെന്ന്... എന്താടാ... നീ അച്ഛന്റെ ദമയന്തിപ്പൂട്ട് വല്ലതും എടുത്താരുന്നോ?? "

അച്ഛന്റെ ചോദ്യം കേട്ടതും അവനൊന്ന് ഞെട്ടി. താനും മുത്തശ്ശനും മാത്രം അറിയുന്ന കാര്യമാണ്. അച്ഛനെങ്ങനെ അറിഞ്ഞു?

"നിനക്ക് ഓർമ വെച്ച കാലം തൊട്ട് ഞാൻ പറഞ്ഞിട്ടുണ്ട്, മുത്തശ്ശൻ പല കുറുക്കു വഴികളും ഉപദേശിച്ചു തരും. ആ വഴിക്കൊന്നും പോയേക്കല്ല് എന്ന്... എന്നിട്ടും നീയത് ചെയ്തു.

ഈ കോളേജിൽ ഒരു vice principal നെ പൈസ കൊടുത്തു വെക്കാൻ എനിക്കറിയാഞ്ഞിട്ടല്ല... നീ തന്നെ വേണം എന്നെനിക്ക് നിർബന്ധം എന്താണെന്ന് വെച്ചാൽ..

പണ്ട് നീയൊരു തെറ്റ് ചെയ്തിരുന്നു...

💬 Comments

View all comments