0%

Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]

Author : Guest Author Read All Parts 87243

Story name : ദമയന്തിപ്പൂട്ട് - 1Category : fantasy, erotic

Author : നളിനി രമണൻ

20-5-2026- 06.45pm - കാലിഫോണിയ

"നാട്ടിൽ ജോലി ചെയ്യാൻ വേണ്ടിയാണോ അച്ഛാ ഞാൻ കഷ്ടപ്പെട്ട് ഈ ജോലി ഒപ്പിച്ചത്? അതും വേറെവിടെ ആയാലും കൊഴപ്പല്ല.. നമ്മുടെ കോളേജിൽ. അതെനിക്ക് പറ്റില്ല. നിങ്ങൾക്കറിയുന്നതല്ലേ ഇത്..?"

അരവിന്ദ് വണ്ടിയിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.

"എനിക്കറിയാം. നിനക്ക് അച്ഛന്റെ കെയർ ഓഫിൽ ഒരു ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്, നാട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, സ്വന്തം കഴിവ് കൊണ്ട് ജോലി നേടണം...

എല്ലാം എനിക്കറിയാം. പക്ഷേ, മോന് അറിയാത്ത ചില കാര്യങ്ങളുണ്ട്. ഞാനെന്റെ ആയുസ്സിന്റെ പകുതി ചിലവഴിച്ചിട്ടാണ് ഇങ്ങനെയൊരു കോളേജ് ഉണ്ടാക്കിയെടുത്തത്. അതും കാശിനു വേണ്ടിയല്ല.. പേരിനു വേണ്ടി.

ചീത്തപ്പേരല്ലാതെ മറ്റൊന്നും നിന്റെ മുത്തശ്ശനും മുതു മുത്തശ്ശനും ദുർമന്ത്രവാദം കൊണ്ട് നമ്മുടെ കുടുംബത്തിന് ഉണ്ടാക്കി തന്നിട്ടില്ല. ആ പേരൊന്നു മാറ്റാനാണ് ഞാനിങ്ങനെയൊരു കോളേജ് തന്നെ ഇവിടുണ്ടാക്കിയത്.

പക്ഷേ, നമ്മുടെ കുടുംബ ചരിത്രമൊന്നും ഇന്നും ആളുകൾ മറന്നിട്ടില്ല.

ഇത്രകാലം കോളേജ് ഞാൻ മാന്യമായി നടത്തിക്കൊണ്ട് പോയി. എനിക്കിനി വയ്യ. എന്ന് വെച്ച് ഞാൻ കോളേജ് കൈവിട്ടു കളഞ്ഞാൽ നാട്ടുകാര് പറയാൻ പോണത് എന്താന്നറിയോ?

വിശ്വനാഥന്റെ കോളേജ് പൂട്ടി. എന്തു കൊണ്ട്?? കർമഫലം!!! കാലങ്ങളായി ആഭിചാരം ചെയ്തതിനുള്ള കർമഫലം!!

നമ്മളത് കേൾക്കണോ കുട്ടാ? എനിക്കറിയാം നീ ഈ ജോലിക്ക് overqualified ആണെന്ന്. But, it's your call. Please. തിരിച്ചു വാ..."

അച്ഛന്റെ സംസാരം കേട്ട് അരവിന്ദ് പല്ലിറുമ്മി.

"അച്ഛാ, കുടുംബത്തിന്റെ സൽപേരൊക്കെ ഇപ്പോ ഒരു outdated concept ആണ്.

💬 Comments

View all comments