0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 174.6K

മാറി നിൽക്കാൻ പറയാനോ അവൾ തയ്യാറായില്ല.

അവളുടെ ആ നാണം തുളുമ്പുന്ന നോട്ടം തെല്ലൊന്നുമല്ല അവനെ മയക്കിയത്. അവളുടെ തക്കാളിക്കവിളുകളെ ചുംബിച്ച് ചുവപ്പിക്കാനും ആ മൃദുലമായ കഴുത്തിൽ തന്റെ കുറ്റിത്താടിയുരുമ്മി വേദനിപ്പിക്കാനും അവന്റെ മനസ്സ് പറഞ്ഞു.

കുറച്ചു സമയം കൂടി അവളെയിതുപോലെ കിട്ടിയിരുന്നെങ്കിൽ അവനിതെല്ലാം ചെയ്തു പോയേനെ...

പക്ഷേ, അപ്പോഴേക്ക് വരാന്തയിലൊരു അവലക്ഷണം പിടിച്ച ചുമ കേട്ടു. ചുമച്ചതാരാണെന്ന് മനസിലാക്കാൻ അവനു തിരിഞ്ഞു നോക്കേണ്ടി പോലും വന്നില്ല. ഇന്ന് മൗര്യ വരുന്നത് കൊണ്ട് താനെന്തു ചെയ്യുന്നു എന്നറിയാൻ spy വർക്ക് ചെയ്യുകയാവും. ഉറപ്പാണ്. ഇനിയിതെല്ലാം ചെന്ന് മുത്തശ്ശനോട് ചോർത്തും.

അവന് പേടിയൊന്നും തോന്നിയില്ലെങ്കിലും മൗര്യ വിറച്ചു പോയി. അത് അരവിന്ദിന് മനസ്സിലാവുകയും ചെയ്തു.

"പേടിക്കണ്ട. അരുണേട്ടനാ.. അവനൊന്നും പറയില്ല."

അവനവളുടെ ചുണ്ടിൽത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

അരുണിന്റെ കാലടി അകന്നു പോകുന്ന ശബ്ദം കേട്ടപ്പോൾ അവൻ കയ്യിലിരിക്കുന്ന ഉണ്ണിയപ്പത്തിന്റെ അവസാന ഭാഗം അവളുടെ വായിലേക്ക് വെച്ചു. മൗര്യ അത് വായിലേക്കിറക്കുന്നതിനും മുന്നേ ത്തന്നെ അവൻ കുനിഞ്ഞു നിന്ന് അവളുടെ ചുണ്ടിലിരിക്കുന്ന ആ ഉണ്ണിയപ്പത്തിൽ കടിച്ചു.

മൗര്യ അടിമുടി വിറച്ചു. അരവിന്ദ് രണ്ടു കൈകൾക്കൊണ്ടും അവളുടെ അരക്കെട്ട് തന്നിലേക്ക് ചേർത്തു പിടിച്ചു.

രണ്ടു പേരുടെയും ശ്വാസനിശ്വാസങ്ങൾ ഇടകലർന്നു...

ഉണ്ണിയപ്പത്തിലപ്പോൾ ആ തുടുത്ത ചുണ്ടിന്റെ മധുരവും കലർന്നിരുന്നു...

മൗര്യ ചുണ്ടുകൾ അകത്തിയില്ലെങ്കിലും അവന് പുറമേ നിന്നു തന്നെ ആ ചുണ്ടുകളെ ഒന്ന് ഉറുഞ്ചിയെടുക്കാൻ സാധിച്ചു.

"ഇഷ്ടായോ ഉണ്ണിയപ്പം??"

അവളുടെ മുഖത്തിലൂടെ തന്നെ ചുണ്ടോടിച്ചു കൊണ്ടവൻ ചോദിച്ചു...

"ഹ്ആ...."

മൗര്യ എങ്ങനെയോ മൂളി...

"ഏതാ കൂടുതൽ ഇഷ്ടായെ? ഉണ്ണിയപ്പം ആണോ അതോ ഇതാണോ?"

💬 Comments

View all comments