0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 174.2K

അപ്പോഴും മൗര്യ ഒന്നും മിണ്ടാനാവാതെ വായുംപൊളിച്ച് നിൽക്കുകയാണ്.

"ഓ പിന്നേ.. പോടീ... സൂചി കണ്ടുപിടിച്ചു നടക്കാൻ പറ്റിയ പ്രായം... നീ വാ കൊച്ചേ..നമുക്ക് ഉണ്ണിയപ്പം തിന്നാം..അവർടൊരു കളി..."

അരവിന്ദ് തന്നെ മുന്നോട്ട് ചെന്ന് മൗര്യയുടെ രക്ഷിച്ചു. അവളുടെ കയ്യും പിടിച്ച് അടുക്കളയിലേക്ക് നടന്നു.

മൗര്യ ഒരു സ്വപ്നത്തിലെന്ന പോലെ അവന്റെ പിറകേ നടക്കുകയായിരുന്നു. അവൾക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല. ഇടക്കിടക്ക് കാണുമെങ്കിലും ഒരു ചിരി മാത്രം നൽകുന്ന അരവിന്ദേട്ടൻ തന്നെ ഗെയിമിൽ help ചെയ്യുന്നു...

ഇപ്പോൾ കൈയിൽ പിടിച്ചു നടക്കുന്നു....എല്ലാത്തിലുമുപരിയായി മൂപ്പരോട് തനിക്ക് തോന്നുന്ന ഈ ആകർഷണം...

അരവിന്ദിനും മനസിലാകുന്നുണ്ടായില്ല... തനിക്ക് എങ്ങനെ ഇതൊക്കെ സാധിച്ചു എന്ന്.

അപ്പോഴേക്കും അവർ അടുക്കളയിൽ എത്തിയിരുന്നു.

അവിടെ ഒരു പാത്രത്തിൽ നിറയെ ഉണ്ണിയപ്പം എടുത്ത് വെച്ചിരുന്നു. അരവിന്ദ് അതിൽ നിന്നൊരെണ്ണം എടുത്ത് അവൾക്കു നേരെ നീട്ടി. അവളത് വാങ്ങാനായി കൈ നീട്ടിയപ്പോൾ കൈയിൽ കൊടുക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കിച്ചിരിച്ചു.

അരവിന്ദേട്ടൻ തന്റെ അരികിലേക്ക് അടുക്കുകയാണ് എന്നറിഞ്ഞ മൗര്യ രണ്ടു സ്റ്റെപ് പിറകിലേക്ക് വെച്ചു. അവനും ഗൂഢമായ ഒരു ചിരിയോടെ അവളുടെ കാലടികളെ പിന്തുടർന്നു.

ഒടുവിൽ അവളുടെ തല ചുമരിൽ തട്ടി. അപ്പോഴവൻ അവളുടെ തലയ്ക്കു മുകളിലായി ചുമരിൽ കൈവെച്ചു കൊണ്ട് ഉണ്ണിയപ്പം അവളുടെ വായിലേക്ക് നീട്ടി.അവളറിയാതെ തന്നെ വായ് തുറന്നു പോയി...

അവന്റെയാ ചിരിയിലും ഗന്ധത്തിലും മതിമറന്നു നിൽക്കുകയായിരുന്നു മൗര്യ. തന്റെ അച്ഛനും അമ്മയും വീടിന്റെ ഏതെങ്കിലുമൊരു മൂലക്കുണ്ടാകുമെന്നും അവരെപ്പോൾ വേണമെങ്കിലും തങ്ങളെ തേടി വരുമെന്നും അന്നേരം ഇങ്ങനെയൊരു കാഴ്ച കണ്ടാൽ പ്രതികരണം ഭീകരമാകുമെന്നുമെല്ലാം അവൾക്കറിയാം.

എങ്കിലും അരവിന്ദിനെ തള്ളി മാറ്റാനോ

💬 Comments

View all comments