Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
നിൽക്കുകയാണ് അരവിന്ദേട്ടൻ. ആ നോട്ടം കണ്ടപ്പോൾ അവളുടെ മനസ്സിലൊരു തിരയിളക്കമുണ്ടായി... അടിവയറ്റിലൊരു കുടം മഞ്ഞു വാരിയിട്ടത് പോലെ...
ഇതിനു മുന്നേ ഈ മനുഷ്യനെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാത്തതെന്തോ ആ കണ്ണിൽ കണ്ടത് പോലെ.... അവളറിയാതെ തന്നെ അവളുടെ കാലുകൾ അരവിന്ദിന്റെയടുത്തേക്ക് ചലിച്ചു.
'ചിന്നൂ' എന്നൊരാൾ അവളെ വിളിക്കുന്നത് അവളാദ്യമായി കേൾക്കുകയായിരുന്നു. അങ്ങനെയൊരു പേര് തനിക്കില്ലാഞ്ഞിട്ടും താനെങ്ങനെയതു കേട്ട് തിരിഞ്ഞു നോക്കിയെന്നോ ഇപ്പോൾ അയാൾക്ക് നേരെ നടന്നു നീങ്ങുന്നെന്നോ മൗര്യക്ക് മനസിലായില്ല.
അരവിന്ദ് അവളുടെ കണ്ണുകളിൽ നോക്കി നിൽക്കുകയായിരുന്നു.. എന്തൊരു ഭംഗിയാണീ പെണ്ണിന്...!!!അവളെയെടുത്തു ചുണ്ടിൽ അമർത്തി ചുംബിക്കാനൊരു ത്വര ഉള്ളിൽ നിന്നു വന്നെങ്കിലും അവനതടക്കി.
കുനിഞ്ഞ് അവളുടെ കാതിലേക്ക് ചുണ്ട് ചേർത്ത് വെച്ചു.
അപ്പോഴേക്കും മൗര്യ അടിമുടി കുളിരു കോരിയിരുന്നു. അവളറിയാതെ ഒരു നെടുവീർപ്പിട്ടു. ഈ നിമിഷം അവസാനിക്കല്ലേ എന്നും അരവിന്ദേട്ടൻ തന്റെ അരികിൽ തന്നെ നിൽക്കണേ എന്നും അവൾ അറിയാതെ മനസിലോർത്തു.
അരവിന്ദിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. അവളുടെ കാതിനടുത്തേക്ക് കുനിഞ്ഞപ്പോൾ കിട്ടിയ മുല്ലപ്പൂ മണവും കമ്മലിന്റെ കിലുക്കവും മുടിയുടെ കറുപ്പുമെല്ലാം അവനെ വല്ലാതെ ആകർഷിച്ചിരുന്നു.

"Left സൈഡിൽ ഒരു cupboard ഉണ്ട്. അതിന്റെ മേലെ ഒരു പെയിന്റിംഗ്. അതൊന്ന് പൊക്കി നോക്കിക്കേ..."
അവൻ സ്വകാര്യം പറഞ്ഞു കഴിഞ്ഞിട്ടും അവൾ കുറച്ചു നേരം കൂടി അവന്റെ മുഖത്ത് നോക്കി നിന്നു. മനസിലാകാത്തത് പോലെയോ... മതിയാവാത്തത് പോലെയോ...
"ചെല്ല്.. എടുക്ക്..."
അവനവളുടെ ഷോൾഡറിൽ തട്ടി.
അവളൊരു സ്വപ്നത്തിലെന്ന പോലെ ചെന്ന് പെയിന്റിംഗ് പൊക്കി പിൻ എടുത്തപ്പോഴേക്കും കൂടെയുള്ള പിള്ളേർ ബഹളമുണ്ടാക്കി തുടങ്ങിയിരുന്നു...
"അരവിന്ദേട്ടൻ പറഞ്ഞു കൊടുത്തതാ.. Foul foul😭....മൗര്യ out.."
💬 Comments
View all comments