Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]
" അതേ... ഈ ചെമ്പിൽ നിന്നിറങ്ങീട്ട് മോള് നേരെ എന്റെ റൂമിലേക്ക് വരണം. കുളി ഒന്നിച്ചു മതി. "
വലിയൊരു ഓട്ടു ചെമ്പിൽ മഞ്ഞൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയായിരുന്ന മൗര്യയുടെ ചെവിയിൽ അരവിന്ദ് മന്ത്രിച്ചു.

"ഏയ്യ്.. ഇല്ലില്ല....ഇവിടെല്ലാരും ഉണ്ട്...എനിക്ക് പേടിയാ.....നാളെ വരെ ഒന്ന് ക്ഷമിക്ക് അരവിന്ദേട്ടാ...."
മൗര്യ അവന്റെ നനഞ്ഞു കുതിർന്നിരിക്കുന്ന ഷർട്ടിൽ പിടിച്ച് അവനെ കുനിച്ച് കൊണ്ട് പറഞ്ഞു.
"വീട്ടുകാരെ ഒക്കെ ഞാൻ മാനേജ് ചെയ്തോളാം.. നീ ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞ് അങ്ങ് വന്നാ മതി. "
അരവിന്ദ് അവളുടെ തോളിൽ തട്ടിക്കൊണ്ടു തിരിഞ്ഞു നടന്നു.
അപ്പോഴേക്കും കൂട്ടുകാരികൾ വന്ന് അവളുടെ ചുറ്റും നിന്നു. ഫോട്ടോഗ്രാഫർ പറയുന്നതിനനുസരിച്ചു പല പല പോസുകൾ കൊടുക്കുന്നുണ്ടെങ്കിലും മൗര്യയുടെ ആലോചന താനെങ്ങനെ അരവിന്ദേട്ടന്റെ റൂമിലേക്ക് പോകും എന്നായിരുന്നു.
അന്ന് അവരുടെ ഹൽദി function ആയിരുന്നു. കൂട്ടുകാരും ബന്ധുക്കളും എല്ലാവരും ചേർന്നു രണ്ടാളെയും മഞ്ഞളിൽ കുളിപ്പിച്ചു. ഒടുവിൽ ചെമ്പിലിരിക്കുന്ന മഞ്ഞൾ വെള്ളത്തിൽ എടുത്തിടാൻ നിന്നപ്പോൾ അരവിന്ദ് സ്നേഹപൂർവ്വം ഒഴിഞ്ഞു മാറി. അങ്ങനെ മൗര്യ മാത്രമായി അതിന്റെ ഇര.
അരവിന്ദേട്ടൻ തന്റെ നനഞ്ഞ മഞ്ഞ ലഹങ്കയിലേക്ക് പാളി നോക്കുന്നത് കണ്ടപ്പോഴേ ഓർത്തതാണ് ഇങ്ങനെ വല്ലതും ഉണ്ടാകുമെന്ന്... ശോ... ഇനിയിപ്പോ എങ്ങനെ ചെല്ലും?
ഹൽദി നടത്താനായി എടുത്ത റിസോർട്ടിൽ രണ്ടു മുറികൾ മാത്രമേ book ചെയ്തിട്ടുള്ളു. മൗര്യക്കും അരവിന്ദിനും ഫ്രഷ് ആകാൻ മാത്രം. അത് അടുത്തടുത്ത മുറികൾ ആണെങ്കിലും കൂട്ടുകാരികൾ ഒപ്പമുള്ളത് കൊണ്ട് അങ്ങേരുടെ മുറിയിലേക്ക് ഓടി കയറാനൊന്നും പറ്റില്ല....
അപ്പോഴേക്കും ഇരുട്ടായിരുന്നു.. പരിപാടികളെല്ലാം പെട്ടന്നവസാനിപ്പിച്ചു. അടുത്ത ദിവസം ആറു മണിക്കാണ് മുഹൂർത്തം. അതുകൊണ്ട് നേരത്തേ
💬 Comments
View all comments