0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 55.8K

"എന്റെ മൗര്യേ.. എന്തിനാ ഇങ്ങനെ വാശി പിടിക്കണേ? നീ പറയണ പോലെ തുള്ളാൻ പറ്റണ പ്രായം ആണോ എനിക്ക്..? "

സരസ്വതി ടീച്ചറുടെ ശബ്ദം കേട്ടുകൊണ്ടാണ് അരവിന്ദ് അടുക്കളയിലേക്ക് ചെന്നത്. നോക്കുമ്പോൾ അമ്മായിയമ്മയും മരുമോളും എന്തോ യുദ്ധത്തിനുള്ള പുറപ്പാടിലാണ്.

"ഓ പിന്നേ... കഴിഞ്ഞ കൊല്ലം ആരതി വന്നപ്പോ അവൾടെ കൂടെ തിരുവാതിര നടത്താനൊന്നും അമ്മക്ക് കൊഴപ്പല്ല... ഞാനൊന്ന് പറഞ്ഞപ്പോ അമ്മക്ക് പെട്ടന്നങ്ങു വയസ്സായി.... നടുവേദനയായി.... "

സരസ്വതി ഉണ്ടാക്കി വെച്ച പരിപ്പുവട തിന്നുകൊണ്ടാണ് മൗര്യയുടെ വഴക്ക്.

"എന്താമ്മേ? ഇവളെന്താ പറയണേ?"

അരവിന്ദും ഒരെണ്ണം എടുത്തു കടിച്ചു കൊണ്ട് ചോദിച്ചു.

"എനിക്കറിഞ്ഞൂട അരവീ.... കോളേജിന്ന് വന്നപ്പോ തൊടങ്ങിയ സൂക്കേടാണ് തമ്പ്രാട്ടിക്ക്..... തിരുവാതിര നോക്കണമത്രേ.... കൊല്ലങ്ങളായി ഞാനിവളെ കാണുന്നു.. ഇത് വരെ ഇങ്ങനൊരു ശീലം കണ്ടിട്ടില്ല... കഴിഞ്ഞ കൊല്ലം ആരതി വന്നപ്പോ ഞങ്ങളൊന്നു കുളിച്ചു തൊഴുതിരുന്നു...അന്നേരം ആവുന്നും വിളിച്ചതാ ഇവളെ... വന്നില്ല... ഇന്നിപ്പോ എന്ത് പറ്റിയാവോ... "

സരസ്വതി അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു പറഞ്ഞു.

"കഴിഞ്ഞ കൊല്ലം കുളിച്ചു തൊഴാൻ പറ്റുമെങ്കി ഈ കൊല്ലം എന്റെ കൂടെ വന്നാലെന്താന്ന് ചോദിക്ക് അരവിന്ദേട്ടാ... 😤😤😤"

മൗര്യ അരവിന്ദിനെ പിരി കയറ്റി.

"നിനക്ക് തിരുവാതിര നോക്കാൻ അമ്മയെ വിളിക്കണതെന്തിനാ ചിന്നൂ? ഞാൻ വരാലോ..."

"അയ്യോ... ഇത് സുമംഗലികൾ ചെയ്യണം അരവിന്ദേട്ടാ 😭😭.. അതല്ലേ......😤"

"ഓഹോ... എന്നാലൊരു കാര്യം ചെയ്യ്... മോള് ഈ നാട്ടിലെ സുമംഗലികളെ ഒക്കെ വിളിച്ചു കൂട്ടി പരിപാടി നടത്ത്..."

അരവിന്ദ് പറഞ്ഞപ്പോൾ സരസ്വതിയും കൂടെ ചിരിച്ചു. അരവിന്ദും അമ്മയും കൂടിയാൽ മൗര്യയാണ് അവരുടെ ബലിമൃഗം. അവളെ രക്ഷിക്കാൻ നിൽക്കുന്നത്

💬 Comments

View all comments