0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 11.5K

മൗര്യ കുറച്ച് ആഴ്‌ചകളായി അരവിന്ദിനെ ശ്രദ്ധിക്കുന്നു... ആൾ വളരേ മൂഡ്‌ ഓഫ്‌ ആണ്. ആരോടും സംസാരമില്ല. ആർക്കും മുഖം കൊടുക്കാതെ എപ്പോഴും ഓരോ ചിന്തകളിൽ മുഴുകിയിരിക്കുന്നു....

മൗര്യയോടുള്ള പെരുമാറ്റവും വല്ലാതെ മാറി. ദേഷ്യമല്ല, ഒരകൽച്ച.... അവൻ വല്ലാതെ അകന്നു പോയത് പോലെ തോന്നി അവൾക്ക്.

അരവിന്ദേട്ടൻ തന്നിൽ നിന്നകലുക....!

മൗര്യയുടെ വിദൂരസ്വപ്നത്തിൽ പോലുമില്ലാതിരുന്നൊരു കാര്യമായിരുന്നു അത്‌. പ്രണയം തുടങ്ങിയ നാളുതൊട്ടിന്ന് വരെ അരവിന്ദേട്ടന്റെ സ്നേഹം കുറഞ്ഞതായോ തന്നിൽ നിന്നകലുന്നതായോ അവൾക്ക് തോന്നിയിട്ടില്ല....

എന്നാലിപ്പോൾ അതും സംഭവിച്ചിരിക്കുന്നു....

എല്ലാം തുടങ്ങിയത് ആ ദിവസം രാവിലെയാണ്. Phd യുടെ കാര്യം പറഞ്ഞ ദിവസം. അതിൽ പിന്നിങ്ങോട്ട് മിണ്ടാട്ടമില്ലാത്ത അവസ്ഥയാണ്...

താനെന്തു ചെയ്തു എന്ന് മൗര്യക്കൊരെത്തും പിടിയും കിട്ടിയില്ല. അരവിന്ദേട്ടന്റെ കൂടെ ജീവിക്കണം എന്ന് മാത്രമല്ലേ പറഞ്ഞുള്ളു.... മൂപ്പരെ വേദനിപ്പിക്കാൻ പാകത്തിനൊന്നും ചെയ്തില്ലല്ലോ....

മൗര്യ പല തവണ കെഞ്ചി ചോദിച്ചിട്ടും ഒഴിഞ്ഞു മാറുകയോ നിസ്സഹായമായി തന്നെ നോക്കി നിൽക്കുകയോ ചെയ്യുന്നതല്ലാതെ യാതൊരു മറുപടിയുമുണ്ടായില്ല.... അതവളുടെ പേടി ഇരട്ടിപ്പിക്കുകയാണ് ചെയ്തത്....

അവൾക്ക് സ്ഥിരതയില്ലാതായി......അരവിന്ദേട്ടനെ തനിക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ഊണും ഉറക്കവും ഇല്ലാതായി... ക്ലാസ്സെടുക്കുമ്പോൾ പോലും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ അവൾ ഒരാഴ്ച്ചത്തേക്ക് ലീവെടുത്തു.

മൗര്യയുടെ അവസ്ഥ അരവിന്ദൻ ശ്രദ്ധിച്ചിരുന്നെങ്കിലും എന്ത് ചെയ്യണമെന്ന് അവനൊരു പിടിയും കിട്ടിയില്ല....... താനൊന്ന് ok ആകുന്നത് വരെ അവളെ കുറച്ചു ദിവസം വീട്ടിൽ കൊണ്ട് നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല....

"മുൻപൊക്കെ ഞാൻ വീട്ടിൽ പോയി നിക്കാമെന്ന് പറഞ്ഞാൽ സമ്മതിക്കില്ലല്ലോ.... എന്നെ കാണാതെ പറ്റില്ലെന്ന് പറഞ്ഞിട്ട്? ഇപ്പോ എല്ലാം മാറിയല്ലേ....."

ഇതും പറഞ്ഞു മൗര്യ കരഞ്ഞതോടെ അവന് നിക്കക്കളിയില്ലാതായി.

💬 Comments

View all comments