Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
സ്നേഹം കാണിച്ചൂടെ എന്നോട്? അറിയാതൊരു പെണ്ണിനോട് ഇഷ്ടം തോന്നിപ്പോയി... അവളെന്നെ സ്നേഹിക്കില്ല എന്ന് നിങ്ങൾ കട്ടായം പറഞ്ഞപ്പോൾ ഇങ്ങനൊരു കുബുദ്ധി കാണിച്ചു പോയി.... അതിന്റെ പേരിൽ എന്തൊക്കെ ഞാൻ അനുഭവിക്കണം? എന്റെ മൗര്യയെയെങ്കിലും വെറുതെ വിട്... പ്ലീസ്...."
അവന്റെ കണ്ണുകൾ കലങ്ങിയത് കണ്ട് വിശ്വനും വിഷമം തോന്നി...
"എനിക്ക് ദേഷ്യം നിന്നോടല്ല കുട്ടാ..... എന്റെ അച്ഛനോട് തന്നെയാണ്...അതു പോലൊരു സ്വർതഥനെ ഞാൻ കണ്ടിട്ടില്ല.... അയാളൊരിക്കലും അമ്മയെ സ്നേഹിച്ചിട്ടില്ല...... അതിസുന്ദരിയായ ഭാര്യയുടെ സ്നേഹം എന്നും അയാൾക്ക് അലങ്കാരമായിരുന്നു. എന്നാൽ ആ സ്നേഹം ഉണ്ടാക്കാനായി നടത്തിയ മന്ത്രവാദത്തിൽ അലിഞ്ഞില്ലാതായ അമ്മയുടെ സ്വത്വം അയാൾ കണ്ടിട്ടില്ല....കഷ്ടപ്പാടുകൾ കണ്ടിട്ടില്ല...
നീയും അതേ വഴിയിലൂടെ മൗര്യയെ സ്വന്തമാക്കിയപ്പോൾ മുത്തശ്ശന്റെ സ്വർത്ഥരൂപം നീയുമെടുത്തണിയുന്നത് പോലെ എനിക്ക് തോന്നി......."
അരവിന്ദ് നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി.
"അവളുടെ നല്ലതിന് വേണ്ടിയല്ലാതെ ഞാനെന്തെങ്കിലും ചെയ്യുന്നത് കണ്ടിട്ടുണ്ടോ അച്ഛൻ? അവളെയെപ്പോഴെങ്കിലും വേദനിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? ചുറ്റുമുള്ള ആരെങ്കിലും അവളെയൊന്ന് കണ്ണുരുട്ടി നോക്കാൻ പോലും ഞാൻ സമ്മതിക്കുമോ? ആ ഞാനാണോ സ്വാർത്ഥൻ?
ഇന്നേ വരെ ഞാനൊരുത്തന്റെ മുന്നിലും കെഞ്ചിയിട്ടില്ല.... ആ ഞാൻ നിങ്ങളുടെ മുന്നിൽ വന്നിങ്ങനെ നിൽക്കുന്നത് പോലും എന്റെ ഭാര്യക്ക് വേണ്ടിയാണ്.... ഞാനില്ലാതെ അവൾ പഠിക്കാൻ പോകില്ല...... അവൾ ജീവിതകാലം മുഴുവനും നമ്മുടെ കോളേജിൽ തന്നെ തീർക്കും...... എനിക്കത് ഓർക്കാൻ കൂടി കഴിയുന്നില്ല.... ഇതെല്ലാം ഞാൻ കാരണമാണെന്ന് ഓർക്കുമ്പോ കുറ്റബോധം സഹിക്കാനാവുന്നില്ല.....
ഞാനൊന്ന് അകലാൻ ശ്രമിച്ചപ്പോൾ തന്നെ അവളാകെ തകർന്നു... മൂന്നോ നാലോ ദിവസമായി അവളൊന്ന് ഭക്ഷണം കഴിച്ചിട്ട്. എനിക്കിനിയും അവളെ വിഷമിപ്പിക്കാൻ വയ്യ... സൈക്കോളജിസ്റ്റിനെ കാണാൻ പോലും അവൾ സമ്മതിക്കുന്നില്ല....
💬 Comments
View all comments