Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
അവൻ വിശ്വന്റെയടുത്തേക്ക് നടന്നു.
"ഞാനും മൗര്യയും അടുത്ത മാസം കാലിഫോർണിയയിലേക്ക് പോകും. അതിപ്പോ ആരൊക്കെ തടഞ്ഞാലും."
അരവിന്ദന്റെ മുഖത്തെ രോഷം കണ്ട് വിശ്വനൊരു നിമിഷം മിണ്ടാതിരുന്നു.
"മോളെയും വിളിച്ചു വാ... എന്തായാലും പോവുകയല്ലേ... അതിന് മുന്നേ സത്യങ്ങളെല്ലാം അവൾ അറിഞ്ഞോട്ടെ... "
"അച്ഛാ അച്ഛനിതെന്തു ഭാവിച്ചാണ്? കാര്യം മന്ത്രവാദമൊക്കെ നടത്തിയാണ് സ്വന്തമാക്കിയത്..... എന്ന് വെച്ച് ഞങ്ങളിപ്പോ നന്നായല്ലേ ജീവിക്കുന്നത് ? അവളെ ഞാൻ ഉപദ്രവിച്ചോ? വേറെ ഏതെങ്കിലും പെണ്ണുങ്ങളുടെ പിറകേ പോയോ? ദേ ഇപ്പോ പോലും പുറത്തേക്ക് പോകണം എന്ന് വാശി പിടിക്കുന്നത് എനിക്ക് വേണ്ടിയല്ല.....അവൾക്ക് വേണ്ടിയാണ്. അവളുടെ career നു വേണ്ടിയാണ്.... "
അരവിന്ദന്റെ സംസാരമെങ്ങാനും സരസ്വതിയോ മൗര്യയോ കേൾക്കുമോ എന്നായിരുന്നു വിശ്വൻ പെട്ടന്ന് ചിന്തിച്ചത്. അയാൾ ചെന്നു വാതിലടച്ചു.
"അവളുടെ career നു വേണ്ടി പോകേണ്ടത് അവളല്ലേ... നീയാണോ?"
"കാലിഫോർണിയ പോലൊരു സ്ഥലത്തു ചെന്നൊറ്റക്ക് ജീവിക്കാനും മാത്രം ധൈര്യമുണ്ടോ അവൾക്ക്? അവളെ ഒറ്റക്ക് വിട്ടിട്ട് ഞാനെങ്ങനെ ഇവിടെ സമാധാനമായിരിക്കും? നിങ്ങളൊക്കെ ഇവിടുണ്ടെങ്കിലും ഏഴു കൊല്ലം അവളെ കാണാതെ കഴിച്ചു കൂട്ടിയ പാടെനിക്കറിയാം. എനിക്കിനിയുമത് പറ്റില്ല.... ആരുമില്ലാത്തൊരിടത്തേക്ക് അവളെ അയക്കാൻ എനിക്ക് പറ്റില്ല....."
വിശ്വൻ കുറച്ചു നേരം അവനെ നോക്കി നിന്നു.
"എന്റച്ഛന് തെറ്റ് പറ്റി. അങ്ങേരു മന്ത്രം ചൊല്ലി പൂട്ടിയത് അവളെയല്ല... നിന്നെയാണ്...... നിനക്കവളില്ലാതെ പറ്റുന്നില്ല...."
"തേങ്ങാ...... ഇപ്പൊ അങ്ങനെയായോ...അവളോടിഷ്ടം തോന്നാനെനിക്ക് മന്ത്രത്തിന്റെ ആവശ്യമൊന്നുമില്ല... "
"പക്ഷേ, അവൾക്ക് വേണമല്ലോ.... ഏലസ്സും പൂട്ടുമൊക്കെ അഴിച്ചാൽ അവൾ മറ്റൊരാളായി മാറും.... "
"അച്ഛാ... എന്നോടെന്തിനാണിത്രയും പക? ഇപ്പോഴൊന്നുമല്ല... പണ്ട് തൊട്ടേ ഇങ്ങനെയാണ്.... അരുണിനോട് കാണിക്കുന്നതിന്റെ പത്തിലൊന്നു
💬 Comments
View all comments