Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
ഞാനെന്തു ചെയ്യും...? നിങ്ങള് പറ...
വിശ്വന്റെ കണ്ണുകളും നിറഞ്ഞു. കുറച്ചു സമയത്തിന് ശേഷം അയാൾ സംസാരിച്ചു തുടങ്ങി...
"നിങ്ങൾ പൊയ്ക്കോ... ഞാനാരേം പിടിച്ചു വെക്കുന്നില്ല... നീ കൂടെ നിൽക്കണം എന്നൊരു സ്വാർത്ഥത കൂടി എന്റെ വാശിക്ക് പിന്നിലുണ്ടായിരുന്നു... അത് ഞാൻ മറന്ന് കളയുന്നു... താൻ പൊയ്ക്കോ... പക്ഷേ, എനിക്കൊന്നേ ചോദിക്കാനുള്ളു.... എത്ര കാലം നീയിങ്ങനെ മൗര്യക്ക് കൂട്ടിരിക്കും? നിനക്ക് വല്ലതും പറ്റുന്നത് വരെ. അതു കഴിഞ്ഞാൽ അവളെങ്ങനെ ജീവിക്കും? അവൾക്ക് anxiety യും പാനിക് അറ്റാക്കുമെല്ലാം ചെറുപ്പം മുതലേ ഉള്ളതല്ല.... കല്യാണശേഷം വന്നതാണ്....
എന്തായിരിക്കും കാരണം എന്ന് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടല്ലോ... സ്വന്തം അമ്മയുടെ ജീവിതം കണ്ടുള്ള പരിചയത്തിൽ പറയുകയാണ്.... നിനക്ക് പോലും രക്ഷിക്കാനാവാത്ത അപകടത്തിലേക്കാണ് നീയവളെ തള്ളിയിട്ടത്. "
ഒരു തീക്കനൽ പോലെയാണ് അരവിന്ദന്റെ കാതിലേക്ക് ആ വാക്കുകൾ വീണത്... മൗര്യ ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം താനാണ്.... ആ പ്രശ്നങ്ങൾക്കൊരു പരിഹാരം കാണാൻ തനിക്ക് പറ്റില്ല.... മരണം വരെ അവളത് അനുഭവിച്ചേ മതിയാകൂ....
അരവിന്ദ് അർദ്ധപ്രജ്ഞനായി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു......
എങ്ങോട്ടെങ്കിലും ഇറങ്ങിയോടാനാണ് അരവിന്ദിന് തോന്നിയത്.... ഇനിയും മൗര്യയെ ഫേസ് ചെയ്യാൻ വയ്യ... അവൻ ഒന്നു രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങൾ ബാഗിലടുക്കാൻ തുടങ്ങി.
മൗര്യ വന്നു ചോദിച്ചപ്പോൾ തിരുവനന്തപുരത്തൊരു മീറ്റിംഗുണ്ട് മൂന്നാല് ദിവസം കഴിയും വരാൻ എന്ന് പറഞ്ഞൊഴിഞ്ഞു.
ഇനിയുമൊരു മൂന്നു ദിവസം കൂടി ഈ പ്രശ്നം മുന്നോട്ട് കൊണ്ട് പോകാനുള്ള കഴിവ് മൗര്യക്കില്ലാത്തത് കൊണ്ട് അവൾ അവനെ തടഞ്ഞു നിർത്തി. അവളുടെ കരഞ്ഞു ചുവന്ന കണ്ണുകൾ കണ്ടതും അവൻ പൊള്ളലേറ്റെന്ന
💬 Comments
View all comments