0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 13.1K

പോലെ തിരിഞ്ഞു നിന്നു....

"എന്താ പ്രശ്നം? എന്തിനാ എന്നെയിട്ടിങ്ങനെ തീ തീറ്റിക്കുന്നത്? ഞാനെന്ത് തെറ്റാ ചെയ്തത്? "

അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. രണ്ടു മൂന്നു ദിവസമായുള്ള പനിയും അരവിന്ദന്റെ ഉപേക്ഷാ മനോഭാവവും അവളെ വല്ലാതെ തളർത്തി.

"ഒന്നൂല്ല... നമുക്ക് മീറ്റിംഗ് കഴിഞ്ഞു വന്ന് സംസാരിക്കാം.... നീയിപ്പോ tired ആണ്... മരുന്ന് കഴിക്ക്..."

അരവിന്ദ് ഒന്നുമറിയാത്ത പോലെ അവളെ പിടിച്ചു സമാധാനിപ്പിച്ചു.

"ഇല്ലാ.... എന്തോ... എന്തോ ഉണ്ട്.... എന്നെ ഇഷ്ടല്ല ഇപ്പോ.... ഞാനെന്ത് തെറ്റ് ചെയ്തു അരവിന്ദേട്ടാ?...... 😭😭"

മൗര്യ അരവിന്ദിന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി. പക്ഷേ, നേരെ നിൽക്കാൻ ശേഷിയില്ലാതെ അവൾ അവന്റെ ദേഹത്തേക്ക് വീണു പോയി....

"ഒന്നൂല്ല മൗര്യാ... പ്ലീസ്...."

സാധാരണ മൗര്യയുടെ ഒരു നോട്ടത്തിൽ തീരാറുള്ള അരവിന്ദന്റെ പിണക്കം താനിത്ര കരഞ്ഞിട്ട് പോലും മാറാതായപ്പോൾ മൗര്യ തളർന്നു പോയി....

"എന്നെയെന്താ വേണ്ടാത്തെ? എന്നെ മടുത്തോ....?"

അവളുടെ ശബ്ദം എങ്ങലടിയിൽ ചിതറി.

"നിന്നെ മടുത്തിട്ടല്ല.... എന്നെ മടുത്തിട്ടാണ്...."

"എന്നോടിങ്ങനെ ചെയ്യല്ലേ അരവിന്ദേട്ടാ..... എനിക്ക് പറ്റുന്നില്ല ജീവിക്കാൻ... എനിക്ക് ഭ്രാന്തു പിടിക്കും.... പ്ലീസ്...."

" നിനക്ക് ഭ്രാന്ത് തന്നെയാ.... സ്നേഹം കൂടിയുള്ള ഭ്രാന്ത്..... പക്ഷേ, ഒരു ചരടിന്റെയത്ര പോലും കട്ടിയില്ല അതിന്....... ഞാൻ തന്നെയാ എല്ലാത്തിനും കാരണം....... "

പെട്ടന്നാണ് താൻ പറഞ്ഞ് പറഞ്ഞിതെങ്ങോട്ടാണ് പോകുന്നതെന്ന് അരവിന്ദ് ആലോചിച്ചത്....

മൗര്യ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. അവൻ വളരേ പണിപ്പെട്ട് മൗര്യയുടെ പിടിവിടുവിച്ചു മുന്നോട്ട് നടന്നു....

തന്നിൽ നിന്നും അകന്നകന്നു പോകുന്ന അരവിന്ദിനെ പിടിച്ചു നിർത്താൻ അവൾ ശ്രമിച്ചെങ്കിലും കൈകളിലൊതുങ്ങാത്ത ഒരു പുക പോലെ അവൻ

💬 Comments

View all comments