0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 13.6K

വായുവിലേക്കലിഞ്ഞു പോകുന്നത് അവൾ വിറയോടെ കണ്ടു.... എല്ലാം നഷ്ടപ്പെട്ടു പോകുന്ന വ്യഥയിൽ അവൾ നിലത്തേക്കിരുന്നു........

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

കണ്ണുകൾ തുറക്കുമ്പോൾ മൗര്യ ആശുപത്രിയിലായിരുന്നു. ഡ്രിപ് ഇട്ടിരിക്കുന്നു.... കണ്ണുകൾ പകുതി മറഞ്ഞിരിക്കുന്നതിനാൽ തന്റെ തലയിലൊരു കെട്ടുണ്ടെന്ന് അവൾക്ക് മനസിലായി.

"അരവിന്ദേട്ടൻ..."

അവളുടെ ശബ്ദം കേട്ടപ്പോഴേക്കും എങ്ങുനിന്നോ അവൻ പാഞ്ഞെത്തി....

"എന്താ മോളെ.... എന്താ നീ കാണിച്ചേ?"

അവന്റെ കണ്ണുകളിലെ ആകുലത കണ്ടപ്പോൾ അവൾക്ക് പേടി തോന്നി....

"ഞാനൊന്നും ചെയ്തില്ലല്ലോ.... 🥺"

"എല്ലാം ഞാനാ ചെയ്തത്.... പാവം എന്റെ കുട്ടി.... 😭"

അരവിന്ദ് കിടക്കക്കരികിലായി നിലത്തു മുട്ടുകുത്തി ഇരുന്നു കൊണ്ട് അവളുടെ കൈകളിൽ പിടിച്ചുമ്മ വെച്ചു.

"തലയിലെ മുറിവ് severe അല്ല... മൂന്ന് സ്റ്റിച്ചേയുള്ളു... വീണപ്പോൾ ഡോറിന്റെ അറ്റത്തു തട്ടിയതാണ്. പക്ഷേ, wrist ലെ മുറിവ് കുറച്ചു crucial ആണ്... നല്ലോണം blood പോയിരുന്നു. പിന്നേ attempt ന്റെ സമയത്ത് ആൾക്ക്‌ ഹൈ fever ഉണ്ട്... So, ആ ഒരു അവസ്ഥയിൽ അറിയാതെയങ്ങു ചെയ്ത് പോയതാണ്... അല്ലേ മൗര്യാ...?"

ഡോക്ടറുടെ അവസാനത്തെ വിളി മാത്രം കേട്ട മൗര്യ എന്താണ് സംഭവമെന്നറിയാതെ എല്ലാവരെയും മിഴിച്ചു നോക്കി. അപ്പോഴാണ് അരവിന്ദേട്ടൻ തല മുട്ടിച്ചു വെച്ചിരിക്കുന്ന തന്റെ വലത്തേ കയ്യിൽ ചെറിയൊരു നീറ്റൽ അവൾക്ക് തോന്നിയത്.

അവളാ കൈത്തണ്ടയിലെ കെട്ടിലേക്ക് അവിശ്വസനീയതയോടെ നോക്കി....

താൻ മരിക്കാൻ ശ്രമിച്ചെന്നോ???

അവൾ ചുറ്റും നിൽക്കുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് പകപ്പോടെ നോക്കി. അമ്മയും അച്ഛനും വിശ്വനച്ഛനുമെല്ലാം കണ്ണുകൾ താഴ്ത്തിയാണ് നില്കുന്നത്. സരസ്വതിയമ്മ മാത്രം തന്റെ മുഖത്ത് നോക്കുന്നുണ്ട്.

"എന്തിനാ മോളെ ഇങ്ങനെയൊരു കുരുത്തക്കേട് നീ കാണിച്ചത്? ഞാനൊരു നിമിഷം വൈകീരുന്നെങ്കിലോ?

💬 Comments

View all comments