0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 14.4K

പിന്നെ ഞങ്ങളെല്ലാം ജീവിച്ചിരുന്നിട്ട് കാര്യണ്ടോ?"

അവർ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു.

"ഇനിയിതൊന്നും പറഞ്ഞ് ആളെ വിഷമിപ്പിക്കണ്ട... പേടിക്കാനൊന്നും ഇല്ലാ... രണ്ടാഴ്ച നല്ലോണം ഭക്ഷണം കഴിച്ച് സമാധാനമായി റസ്റ്റ്‌ എടുത്താൽ മാത്രം മതി... "

ഡോക്ടർ സരസ്വതിയമ്മയോട് പറഞ്ഞു.

"അതിന് വല്ലോം കഴിക്കണ്ടേ.... ഒരാഴ്ചയായിട്ട് ചെമ്മീൻ പോലെ വളഞ്ഞങ്ങു കിടക്കുകയായിരുന്നു...... എന്താ കാര്യംന്ന് ചോദിച്ചാൽ പറയണ്ടേ...... ഞാനറിഞ്ഞോ ഇത്രേം സങ്കടം ഉള്ളിലുണ്ടെന്ന്..."

സരസ്വതിയമ്മക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും സങ്കടം തീരുന്നുണ്ടായില്ല. മൗര്യയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കാൻ അവർക്ക് സാധിക്കുന്നുണ്ടായില്ല.

ഇരുപതു കൊല്ലം കയ്യോ കാലോ പൊട്ടാതെയാണ് അവർ മകളെ നോക്കിയത്. തന്റെ കയ്യിലെത്തിയിട്ട് അഞ്ചു കൊല്ലമായി....... ഇത്രയും കാലം അവൾക്കൊരു പോറൽ പോലും വീണിട്ടില്ല....... സ്വന്തം മക്കളെപ്പോലും താനിത്ര കരുതലോടെ കൊണ്ടു നടന്നിട്ടില്ല...

എന്നിട്ടും മൗര്യ രക്തത്തിൽ കുളിച്ച് ബാത്‌റൂമിൽ കിടക്കുന്ന കാഴ്ച കാണേണ്ടി വന്നത് തനിക്കാണ്....... അവളെ വിളിക്കാൻ ഒരല്പം വൈകി ചെന്നിരുന്നെങ്കിലുള്ള അവസ്ഥ.... അതവർക്ക് ആലോചിക്കാനേ പറ്റുന്നുണ്ടായിരുന്നില്ല....

അരവിന്ദ് തിരുവനന്തപുരത്ത് മീറ്റിംഗിനായി പോകുകയാണ് എന്നോ മറ്റോ പറഞ്ഞതോർക്കുന്നുണ്ട്. അവനും ആകെ വിഷമത്തിലായിരുന്നു...

"ചിന്നുവിന് വയ്യ... അമ്മ അവളെ വീട്ടിലേക്ക് കൂട്ടിക്കോ... അവളോടൊന്നും കുത്തിക്കുത്തി ചോദിച്ചു കരയിക്കരുത്.... രണ്ടു ദിവസായിട്ട് ഒന്നും കഴിച്ചിട്ടില്ല... എങ്ങനേലും കഴിപ്പിക്കണം... "

മുത്തശ്ശന്റെ അസ്ഥിത്തറയിൽ ചെന്നു തൊഴുതു വണ്ടിയിൽ കയറുമ്പോൾ അവൻ പറഞ്ഞു.

അതനുസരിച്ച് മൗര്യയെ ഭക്ഷണം കഴിപ്പിക്കാനൊരു മല്പിടുത്തതിന് തയ്യാറെടുത്താണ് പത്തായപ്പുരയിലേക്ക് ചെന്നത്. അവളെ ഹാളിലോ റൂമിലോ ഒന്നും കാണാതിരുന്നപ്പോൾ തന്നെ ഒന്നു പേടിച്ചു. ചോരയുടെ മത്തു പിടിപ്പിക്കുന്ന മണം ചുറ്റുമുള്ളതായി തനിക്ക് തോന്നുന്നതല്ല എന്ന് മനസ്സിലായത് ബാത്‌റൂമിൽ എത്തിയപ്പോഴാണ്.

💬 Comments

View all comments