0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 15.3K

വിറച്ചു പോയി..... എങ്ങനെയാണ് ഈ വയ്യാത്ത നടുവും വെച്ച് വീട്ടിലേക്കോടിയതെന്നോ വിശ്വേട്ടനെ വിളിച്ചു കൊണ്ട് വന്നതെന്നോ അവളെ ഹോസ്പിറ്റലിൽ എത്തിച്ചതെന്നോ ഇപ്പോഴുമറിയില്ല...

തലയിലൊരു കെട്ടും കയ്യിൽ മറ്റൊരു കെട്ടുമായി കിടക്കുന്ന മൗര്യയെ കാണുമ്പോൾ രണ്ടമ്മമാർക്കും കരച്ചിലൊതുക്കാൻ സാധിക്കുന്നുണ്ടായില്ല...

"ഇനിയവർ കുറച്ച് നേരം ഒറ്റക്കിരുന്നോട്ടെ... നമുക്ക് മാറിയിരിക്കാം...."

വിശ്വനാഥിന്റെ ഇടറിയ ശബ്ദം കേട്ടപ്പോൾ അച്ഛനമ്മമാരെല്ലാം പുറത്തേക്ക് നടന്നു. പിന്നാലെ ഡോക്ടറും സിസ്റ്റേഴ്‌സും.

അരവിന്ദ് അപ്പോഴും അവളുടെ കിടക്കയുടെ വലതു വശത്തു മുഖമമർത്തി കിടക്കുകയായിരുന്നു. മുറിഞ്ഞ കൈയിൽ മൃദുവായി പിടിച്ചിട്ടുമുണ്ട്.... മൗര്യ ഇടത്തേ കയ്യെടുത്തു മെല്ലെ അവന്റെ തലയിൽ തലോടി....

"ചിന്നൂ... എനിക്ക് നീയേയുള്ളു..... നീയില്ലാതെയായാൽ ഞാൻ ചത്തു കളയും.... ഇത് ചുമ്മാ പറയണ വാക്കല്ല... എനിക്കതേ ചെയ്യാൻ പറ്റൂ.... "

അവൻ മെല്ലെ തലയുയർത്തി അവളുടെ മുഖത്ത് നോക്കി പറഞ്ഞു.

"എന്റെ മോൾടെ മനസ്സിൽ പല സംശയങ്ങളും ഉണ്ടാകും. അതെല്ലാം ഞാൻ പറഞ്ഞു തരാം... നീയൊന്ന് ok ആയിട്ട്. അതു വരെ എന്റെ ചിന്നു ഒന്ന് ക്ഷമിക്കില്ലേ?"

"മ്മ്മ്...."

മൗര്യ ആശങ്കയോടെ തലയാട്ടി.

"പേടിക്കണ്ട... ഞാൻ നിന്നെ വിട്ടെങ്ങും പോകില്ല.... കൂടെ തന്നെ കാണും.... പ്രോമിസ്..."

അരവിന്ദ് അവളുടെ കവിളിൽ ചുംബിച്ചു.

മൗര്യ മയക്കത്തിലേക്ക് വീണപ്പോൾ അരവിന്ദ് റൂമിനു പുറത്തിറങ്ങി... അവിടെ വിശ്വൻ കാത്തു നിൽപ്പുണ്ടായിരുന്നു.

"അവര് വീട്ടിലേക്ക് പോയി... നീയും ഒന്നു ഫ്രഷ് ആയിട്ട് പോരേ... ഞാനിവിടെ നിന്നോളാം...."

അച്ഛന്റെ ശബ്ദത്തിൽ നിറഞ്ഞ് നിന്ന കുറ്റബോധം അവൻ ശ്രദ്ധിച്ചു.

"വേണ്ടാ... അവരോട് എനിക്കുള്ള ഡ്രസ്സ്‌ എടുത്തോണ്ട് വരാൻ പറഞ്ഞാൽ മതി... അവളിപ്പഴും reality യിലേക്ക് വന്നിട്ടില്ല.... ഉറക്കമെണീക്കുമ്പോൾ

💬 Comments

View all comments