0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 17.6K

എന്നെ കണ്ടില്ലെങ്കിൽ അവൾ പാനിക് ആകും. "

"കുട്ടാ... ഞാൻ പറഞ്ഞതൊന്നും നീ മനസ്സിൽ വെക്കണ്ട... നിങ്ങളെങ്ങോട്ടാന്ന് വെച്ചാൽ പൊക്കോ.... മൗര്യകുട്ടിക്ക് ഇങ്ങനെയൊക്കെ വരാൻ കാരണം ഞാനും കൂടിയാണെന്നോർക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല.... "

വിശ്വന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"അച്ഛനല്ല... ഞാനാ കാരണം.... എല്ലാത്തിനും... പക്ഷേ, അച്ഛൻ പറഞ്ഞത് പോലെ.. ഇതെന്നെക്കൊണ്ട് തിരുത്താൻ പറ്റുന്ന തെറ്റല്ല.... ആകെയെനിക്ക് ചെയ്യാൻ പറ്റുന്നതൊന്നേയുള്ളു........ അവളുടെ കൂടെ നിൽക്കുക....അതു ഞാൻ ചെയ്യും. മരണം വരെ.... "

വിശ്വൻ അരവിന്ദിന്റെ തോളിലൂടെ കയ്യിട്ടു... രണ്ടു പേരും ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലേക്ക് നോക്കിയിരുന്നു....

↔️↔️↔️↔️↔️↔️↔️↔️↔️↔️

മൂന്ന് ദിവസം കഴിഞ്ഞു മൗര്യ വീട്ടിലെത്തി. മൗര്യയുടെ അച്ഛനും അമ്മയും അവൾക്ക് സുഖമാകുന്നത് വരെ ലീവെടുത്തു നിൽക്കാം എന്ന് തീരുമാനിച്ചു.

രണ്ടമ്മമാരും മൗര്യയുടെ കാര്യങ്ങൾ നോക്കാൻ മത്സരിച്ചെങ്കിലും അരവിന്ദ് ഒരാളെയും അതിനനുവദിച്ചില്ല...

അവളെ കുളിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും ഭക്ഷണമുണ്ടാക്കാനും ഡ്രസ്സ്‌ അലക്കാനുമെല്ലാം അവൻ തന്നെയിറങ്ങി.

മാറ്റാര് ചെയ്താലും അതൊന്നും ശരിയാകില്ല, അവൾക്ക് വേദനയെടുക്കും എന്നൊക്കെയൊരു തെറ്റിധാരണയുണ്ട് അവന്.

പക്ഷേ, അവൾക്കുറങ്ങാൻ നേരമാകുമ്പോൾ മാത്രം അമ്മമാരുടെയടുത്തു കൊണ്ടു പോകും. രണ്ടമ്മമാരുടെയും നടുവിൽ അവളൊരു കുഞ്ഞിനെ പോലെ ഉറങ്ങുന്നത് കുറച്ചു നേരം നോക്കി നിന്ന ശേഷം തിരികെ പത്തായപ്പുരയിലേക്ക് വരും.

വേറൊന്നും കൊണ്ടല്ല...... താനെപ്പോഴും അവളുടെ മേലേക്ക് കാലും കയ്യും വെച്ചാണ് കിടക്കുക... പാതിരാത്രിയെങ്ങാനും ബോധമില്ലാതെ അങ്ങനെ വല്ലതും ചെയ്താൽ അവൾക്ക് വേദനിക്കും. കയ്യിലെ സ്റ്റിച്ചെങ്ങാനും പൊട്ടിയാൽ പിന്നത് മതി.

വീട്ടിലെത്തിയിട്ടും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് അവളുടെ പനിക്ക് ശമനമുണ്ടായത്. ഒരാഴ്ച്ച കൊണ്ടു തന്നെ തലയിലെ മുറിവുണങ്ങി. അതോടെ തല നനക്കാനായി...

💬 Comments

View all comments