Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
ഏറെ നാളുകൾക്കു ശേഷം തലമുടിയൊന്നു നനച്ചപ്പോൾ മൗര്യക്ക് ചെറിയ ആശ്വാസമൊന്നുമല്ല തോന്നിയത്. അവൾ അരവിന്ദന്റെ കൂടെ ഉമ്മറത്തേക്കിറങ്ങി. മരച്ചുവട്ടിലിരുന്ന് ഇളവെയിലും കാറ്റുമെല്ലാം ആസ്വദിച്ചു ചിരിച്ചു.
അതു കണ്ടപ്പോഴാണ് താനും ഇത്രയും കാലം ചിരിക്കാൻ മറന്നു പോയിരുന്നല്ലോ എന്ന് അവനോർത്തത്.
അവൾ തന്നെ depend ചെയ്യുന്നതിലും എത്രയോ കൂടുതൽ താനവളിൽ dependent ആണെന്നോർത്തപ്പോൾ അവനൊരേ സമയം അതിശയവും ആശങ്കയും തോന്നി. അപ്പോഴേക്കും മൗര്യ അരവിന്ദിന്റെ കവിളിലൊരുമ്മ വെച്ചു.
അവളുടെ ആരോഗ്യസ്ഥിതി മെച്ചമായിരുന്നെങ്കിൽ ഇപ്പോൾ തന്നെ അവളെ തൂക്കിയെടുത്തു കൊണ്ടു പോയി പണി തുടങ്ങിയേനെ....... എന്നാലിപ്പോൾ ഈ കുഞ്ഞ് മുഖവും തളർന്ന നോട്ടവും കാണുമ്പോൾ ഒക്കത്തെടുത്തു പുന്നാരിക്കാനാണ് തോന്നുന്നത്.
അരവിന്ദും അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു.
അന്ന് രാത്രി അടുക്കളയിലെ സ്ലാബിലിരുത്തി ചോറ് വാരിക്കൊടുക്കുമ്പോൾ മൗര്യ അരവിന്ദിനടുത്തേക്ക് അവളുടെ ചുണ്ടടുപ്പിച്ചു...
"ഞാനിന്ന് അരവിന്ദേട്ടന്റെ കൂടെയാ കിടക്കുന്നെ...."

അരവിന്ദ് അവളെ തന്നെ ശാന്തമായി നോക്കിയിരുന്നു...... അവളുടെ ആവശ്യം എന്താണെന്ന് തനിക്കറിയാം. അതു മനസിലാക്കാൻ അവളുടെ നോട്ടം മാത്രം മതി.
"ആരോഗ്യം നോക്കീട്ട് പോരേ ചിന്നൂ...."
"പോര... എനിക്കിപ്പോ വേണം..... 😤😤😤😤"
മൗര്യ വാശിപിടിച്ചു...
"ഏയ്യ്..... വാശിപിടിക്കല്ലേ........ "
അരവിന്ദ് അവളുടെ കൈയെടുത്ത് ഉമ്മ വെച്ചു.
"എന്താ മോനേ? അവൾക്കെന്താ വാശി?"
മൗര്യയുടെ അമ്മ ഹാളിൽ നിന്നും അടുക്കളയിലേക്ക് ഏന്തിവലിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.
"അവൾക്കേ അച്ചാറ് വേണമെന്ന്."
അരവിന്ദ് മൗര്യയുടെ കണ്ണിലേക്കു നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
"അയ്യോ കൊടുക്കല്ലേ... അച്ചാറ് കഴിച്ചിട്ട് പിന്നെ വയറെരിയാൻ തുടങ്ങും."
"ഏയ്യ് ഇല്ലില്ലാ.... വാശിയൊക്കെ നിങ്ങടെ അടുത്തേ നടക്കൂ... എന്റടുത്തിവൾടെ അടവൊന്നും നടക്കില്ല....."
തന്നെ കണ്ണ് കൂർപ്പിച്ചു
💬 Comments
View all comments