0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

"

"ഹാ... പൊന്നു മോള് മറ്റന്നാള് രാവിലേ എണീറ്റ് കുളത്തിലിറങ്ങി കുളിച്ചു വന്നാൽ അവൾക്ക് തിരുവാതിരപ്പുഴുക്കോ, കൂവപ്പായസമോ... എന്ത് വേണേലും ഉണ്ടാക്കി കൊടുക്കാം. പക്ഷേ, കുളിച്ച് വരണം.... 😌"

സരസ്വതി മൗര്യയെ നോക്കി പുച്ഛച്ചിരിയോടെ പറഞ്ഞു.

"നോക്കിക്കോ.. കുളിയും കഴിഞ്ഞ് ആറു മണിക്ക് ഞാനീ മുറ്റത്തുണ്ടാകും... എനിക്കെങ്ങാനും പുഴുക്ക് കിട്ടിയില്ലെങ്കിലാ... 😤😤😤😤"

മൗര്യ സരസ്വതിയെ വിരട്ടിക്കൊണ്ട് വീട്ടിലേക്ക് പോയി... അവൾ വളരേ സീരിയസ് ആയിരുന്നെങ്കിലും അരവിന്ദും അച്ഛനും അമ്മയുമെല്ലാം അവളുടെ ആരംഭശൂരത്വം എന്ന് കരുതി ചിരിച്ചതേയുള്ളു. ഇതെവിടെ വരെ പോകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

↔️↔️↔️↔️↔️↔️↔️↔️

"ഡീ പെണ്ണെ... എണീക്ക്... ചെന്ന് കുളിക്കാൻ നോക്ക്.. "

അരവിന്ദ് മൗര്യയെ കുലുക്കി വിളിച്ചു.

സമയം നാല് മണി ആയിരുന്നു. അന്നാണ് തിരുവാതിര. അതിരാവിലെ എണീറ്റ് കുളിക്കുമെന്നെല്ലാം സരസ്വതിയോട് വൻ ഡയലോഗ് അടിച്ചെങ്കിലും അവളത് മറന്നുറങ്ങുകയാണ്.

"എനിക്ക് വയ്യാ... എണീക്കാൻ വയ്യാ... നാളെ കുളിക്കാം... പ്ലീസ്..."

മൗര്യ ഉറക്കത്തിലെന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ അരവിന്ദ് അവളെ എടുത്തു പൊക്കി ഹാളിൽ കൊണ്ടു നിർത്തി.

"മൗര്യ ടീച്ചറെ....വാക്ക് പറഞ്ഞാ പാലിക്കണം...പോ... പോയി കുളിക്ക്..."

അവൻ അവളുടെ ചന്തിക്കിട്ട് നല്ല തല്ലു കൊടുത്തു കൊണ്ട് പറഞ്ഞു.

അരവിന്ദന്റെ ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ മൗര്യ ഒറ്റമുണ്ടുടുത്തു എണ്ണയും താളിപ്പൊടിയുമെടുത്തു കുളത്തിലേക്ക് നടന്നു.

"വരുന്നില്ലേ?"

അവൾ അരവിന്ദന്റെ മുഖത്ത് നോക്കി.

"ഓ... നമുക്കെന്ത് തിരുവാതിര... നിങ്ങള് സുമംഗലികൾ അങ്ങോട്ട് ആഘോഷിച്ചാ മതി.. "

അരവിന്ദൻ കള്ളച്ചിരിയോടെ പറഞ്ഞു.

അത്‌ അവൾക്കിട്ടുള്ള കൊട്ടാണെന്ന് മനസിലായിട്ടും മൗര്യ അവനെ വിട്ടില്ല. പത്തായപ്പുരയിൽ നിന്ന് നല്ല ദൂരമുണ്ട് കുളത്തിലേക്ക്...

💬 Comments

View all comments