Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]
ഒറ്റക്ക് പോകാനൊന്നും ധൈര്യമില്ല... അവൾ അരവിന്ദിനെ മുന്നിൽ നടത്തി...
"നിനക്കൊക്കെ പ്രാന്താണ്... ഇത്രേം ആഗ്രഹം ആണെങ്കിൽ കഴിഞ്ഞ കൊല്ലം നിനക്ക് ആരതിടെ കൂടെ ചെയ്തൂടാരുന്നോ?"
അരവിന്ദൻ നടത്തത്തിനിടക്ക് അവളുടെ ചന്തിക്ക് കാലുമടക്കി തൊഴിക്കുന്നുണ്ടായിരുന്നു...
"അന്ന് അരവിന്ദേട്ടൻ ഇവിടില്ലല്ലോ... അമ്മക്ക് അച്ഛനുണ്ട്, ആരതിക്ക് അരുണേട്ടനും. ഞാൻ മാത്രം ഒറ്റക്ക്.. അതോണ്ടാ.. "
അതു കേട്ടപ്പോൾ അരവിന്ദിന് പാവം തോന്നി. അവനവളുടെ അരക്കെട്ടു പിടിച്ചു തന്നോടടുപ്പിച്ചു.
അപ്പോഴേക്കും കുളക്കടവിൽ എത്തിയിരുന്നു. നിലാവ് തെളിഞ്ഞു നിൽക്കുകയാണ്. നിലാവെളിച്ചം കുളം കടന്നു പടവു വരെ എത്തുന്നുണ്ട്.
അതെല്ലാം കണ്ടതോടെ മൗര്യ ഉഷാറായി. അവൾ തലയിലല്പം എണ്ണയിട്ട്, ദേഹത്ത് നാല്പാമരാദി തേച്ച് പിടിപ്പിച്ചു മടിയൊന്നുമില്ലാതെ തന്നെ കുളത്തിലേക്കിറങ്ങി.
"എങ്ങനെയുണ്ട് തണുപ്പ്?"
സ്റ്റെപ്പിലിരുന്നു വിറച്ചു കൊണ്ട് അരവിന്ദ് ചോദിച്ചു.
"ഏയ്യ് വെള്ളത്തിലിറങ്ങിയാൽ തണുപ്പില്ല... നോക്കിയോക്ക്.... "
മൗര്യ അവനെ വിളിച്ചു.
"ഹേയ്യ്... മാഡം ഒറ്റക്കങ്ങോട്ട് കുളിച്ചാ മതി... "
അവനാ ക്ഷണം നിരസിച്ചു.
മൗര്യ അവനിൽ നിന്നും അധികം ദൂരേക്ക് പോകാതെ തന്നെ കിടന്നു നീന്തിത്തുടിച്ചു.
അതു കണ്ടപ്പോൾ അരുണിന്റെ കല്യാണം കഴിഞ്ഞ് അടുത്ത കൊല്ലം ലീവിന് വന്ന് മൗര്യയെ നീന്താൻ പഠിപ്പിച്ചതോർമ വന്നു അരവിന്ദിന്.
എന്നും വൈകുന്നേരം തങ്ങൾ കുളത്തിലിറങ്ങും. മൗര്യയെ ഇതു പോലെയൊരു മുണ്ടുടുപ്പിക്കും. പിന്നെ രാത്രിയാകുന്നത് വരെ നീന്തലാണ്.
വൈകുന്നേരത്തെ വെയിൽ അവളെ ദേഹമാസകലം സ്വർണം പൂശിയത് പോലെ മനോഹരിയാക്കും. ഒരു മത്സ്യകന്യകയെപ്പോലെ അവൾ തന്റെ കൈകളിൽ കിടക്കും....
രണ്ടു മാസമായിരുന്നു തനിക്ക് ലീവ്. രണ്ടാഴ്ച കഴിഞ്ഞിട്ടും മൗര്യ നീന്താൻ പഠിച്ചില്ല... പിന്നീടൊരു തവണ അവളുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോഴാണറിഞ്ഞത്, നീന്താനെല്ലാം
💬 Comments
View all comments