0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

വിശ്വനാണ്.

"അല്ലേലും എല്ലാരും അമ്മേന്റെ സൈഡല്ലേ... എന്റെ ആഗ്രഹം നടത്തി തരാൻ ആരൂല്ല.... "

മൗര്യ കെറുവിച്ചു ഹാളിലേക്ക് നടന്നു. പോകുന്ന വഴിക്ക് രണ്ട് പരിപ്പുവട കയ്യിലെടുക്കാൻ മറന്നില്ല...

"അമ്മക്ക് അവൾടെ കൂടെയൊന്ന് ചെന്നാലെന്താ? "

മൗര്യ പോയതും അരവിന്ദ് അമ്മയോട് ചോദിച്ചു.

"നിനക്കേ നിന്റെ ഭാര്യയെ അറിയാത്തോണ്ടാ... കഴിഞ്ഞ കൊല്ലം അവൾക്കൊരു ബോധോദയം വന്നു - പറശ്ശിനി കടവ് പോകണം . അവൾടെ വാക്കും കേട്ട് ടിക്കറ്റും ബുക്ക്‌ ചെയ്ത് ഞാനും സാറും രാവിലേ നാല് മണി തൊട്ട് വിളിച്ചെണീപ്പിക്ക്യാ അവളെ... അനക്കമില്ല... അവസാനം ഞാനും അങ്ങേരും കൂടി പോയി. ആ മടിച്ചിയാണ് പുലർകാലെ എഴുന്നേറ്റ് മുങ്ങിത്തുടിച്ചു തിരുവാതിര നോക്കാൻ പോണത്... അവൾടെ വാക്കും കേട്ട് ഞാൻ വ്രതം എടുക്കാൻ നിന്നാൽ പെട്ടു പോകും... "

അമ്മ പറയുന്നതിലും കാര്യമുണ്ടെന്ന് അറിയുന്നത് കൊണ്ട് അരവിന്ദ് ഒന്നും മിണ്ടാൻ നിന്നില്ല. പക്ഷേ, പരിപ്പുവടയും കൊണ്ട് ഹാളിൽ പോയിരിക്കുന്നവളുടെ ഉദ്ദേശം അച്ഛനെ വരുന്ന വഴിക്ക് തന്നെ ചക്കിലാക്കി കാര്യം സാധിക്കാൻ ആണെന്നുറപ്പായിരുന്നു.

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. വിശ്വനാഥന്റെ കാർ വീട്ടിലെത്തിയതും മൗര്യ പുറകെ കൂടി. തന്റെ ആഗ്രഹം സാധിക്കാൻ ഇവിടെയാരുമില്ല എന്നൊക്കെ പറഞ്ഞു പിരികയറ്റി മൂപ്പരെ അടുക്കള വരെയെത്തിച്ചു.

"ദേ സാറേ... മരുമോൾടെ കൂടെ തിരുവാതിര നോക്കാൻ പറയാൻ ആണെങ്കിൽ വേണ്ട. എന്നെകൊണ്ട് പറ്റില്ല. "

വിശ്വനെ കണ്ട പാടേ സരസ്വതി കയ്യൊഴിഞ്ഞു.

"അയ്നു നിന്നോടാരു പറഞ്ഞു ചെയ്യാൻ. അതൊക്കെ മോള് ഒറ്റക്ക് ചെയ്തോളും. അവൾക്ക് ഒരിക്കലെടുക്കാൻ വേണ്ട ഫുഡ്‌ ഒക്കെ ഒന്ന് ഉണ്ടാക്കി കൊടുത്താൽ മതി...

💬 Comments

View all comments