Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
കവിളിൽ താടിയിട്ടുരച്ച് ഇക്കിളിപ്പെടുത്തി.
പെട്ടന്ന് പുറത്തെവിടെ നിന്നോ ഒരു വിളി കേട്ടു.
"മൗര്യേ... നമക്ക് സിനിമാപ്പേര് പറഞ്ഞു കളിക്കാം.. വാ....."
രണ്ടാളും ആ വിളി കേട്ടു ഞെട്ടി. മൗര്യ വെളിപാട് വന്നത് പോലെ ചുറ്റും നോക്കി. ഇപ്പോഴും അവൾ തന്റെ കയ്യിൽത്തന്നെ നിൽക്കുകയാണെങ്കിലും പിന്നെയും അവളെ പിടിച്ചു വെക്കാൻ തോന്നിയില്ല അരവിന്ദിന്. പക്ഷേ, വിടാനും തോന്നുന്നില്ല...
"പോണോ?"
ആ കണ്ണുകളിൽ നോക്കിയാണ് അവനത് ചോദിച്ചതെങ്കിലും അവളുടെ കണ്ണുകൾ അവന്റെ ചുണ്ടിലും കണ്ണുകളിലും തത്തിക്കളിക്കുകയായിരുന്നു. അവൻ പറഞ്ഞത് മൗര്യ കേട്ടിട്ട് പോലുമില്ലെന്നത് വ്യക്തം.
അവളൊരു മായക്കാഴ്ച കാണുന്നത് പോലെ അവനെ തന്നെ നോക്കി തന്റെ കയ്യിൽ കിടക്കുകയാണ്.
അരവിന്ദിന് അതു കണ്ട് ചിരി വന്നു.
"പോടീ പെണ്ണെ... അല്ലേൽ നിന്റെ കൂട്ടുകാരിപ്പം ഇങ്ങു വരും."
അവനവളെ നിലത്തു നിർത്തി കവിളിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു.
മൗര്യ വീണ്ടും കുറച്ചു നേരം. അവനെ നോക്കി നിന്ന ശേഷം തിരിഞ്ഞു നടന്നു... അവനെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് മനസ്സില്ലാ മനസ്സോടെ മുന്നോട്ട് നടന്നു.
അവളെ പിറകിലൂടെ വലിച്ചെടുപ്പിച്ച് വീണ്ടും ഉമ്മകൾ കൊണ്ട് മൂടാൻ മനസ്സും ശരീരവും ഒരുപോലെ കൊതിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും കൂട്ടുകാരികൾ അവളെ അന്വേഷിച്ചു വന്നിരുന്നു.
"എടീ.. അരവിന്ദേട്ടൻ സംസാരിക്കും ല്ലേ..., ഞാനദ്യായിട്ട് കേൾക്കുവാ..."
"നിന്നോട് എന്തൊക്കെ പറഞ്ഞു???"
അവളുമാർ അങ്ങനെന്തൊക്കെയോ അവളോട് പറയുന്നുണ്ട്. മൗര്യ അപ്പോഴും ഭൂമിയിലേക്കെത്തിയിരുന്നില്ല.
വൈകുന്നേരമായപ്പോൾ ഓരോരുത്തരും യാത്ര പറഞ്ഞു പിരിഞ്ഞു. മൗര്യ തന്നെ തിരയുന്നുണ്ടാകും എന്നവന് അറിയാമായിരുന്നു.
എന്നിട്ടും അവൾ എല്ലാവരോടും യാത്ര പറയുന്നതും കാറിൽ കയറുന്നതുമെല്ലാം അരവിന്ദ് കുറച്ചു ദൂരെ നിന്നു വീക്ഷിച്ചതേയുള്ളു.
💬 Comments
View all comments