0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 176K

അടുത്തേക്ക് ചെന്നാൽ തങ്ങളുടെ നോട്ടം കൊണ്ട് മാത്രം ചുറ്റുമുള്ളവർക്ക് കാര്യം മനസിലാകും. അത്രക്കും visible ആണ്.

വണ്ടി മുന്നോട്ട് പോകുമ്പോഴൊരു വിങ്ങൽ മനസിലുണ്ടായെങ്കിലും കുറച്ചു മുന്നേ നടന്ന കാര്യങ്ങളോർത്ത് അവനൊന്നു തുള്ളിച്ചാടാനാണ് തോന്നിയത്...

നടക്കില്ലെന്ന് അച്ഛൻ പറഞ്ഞ കാര്യം നടന്നിരിക്കുന്നു... അവൾ മൂക്കും കുത്തി വീണിരിക്കുന്നു.. താനും. 😌

പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത രാവുകളായിരുന്നു രണ്ടു പേർക്കും. കാര്യം അടുത്ത സുഹൃത്തുക്കളുടെ മക്കളൊക്കെയാണെങ്കിലും പരസ്പരം contact ചെയ്യാനൊരു വഴിയും രണ്ടു പേർക്കുമില്ല. മൗര്യക്കാണെങ്കിൽ മൊബൈൽ ഫോണുമില്ല, സോഷ്യൽ മീഡിയ അക്കൗണ്ടുമില്ല...

രാമചന്ദ്രൻ അങ്കിളിന്റെ നമ്പർ ഉണ്ടെങ്കിലും എന്തും പറഞ്ഞു വിളിക്കും? അവളെ എങ്ങനെ connect ചെയ്യും...ഇതിപ്പോ അച്ഛനോടോ അമ്മയോടോ ചോദിക്കാൻ മടിയും. അതേ അവസ്ഥ തന്നെയായിരുന്നു മൗര്യക്കും.

അതിനിടക്കാണ് അച്ഛനും കൂട്ടുകാരും അവരുടെ കുടുംബവുമായൊരു ട്രിപ്പ് പോകാം എന്ന തീരുമാനത്തിലെത്തിയത്. അരവിന്ദിന് തീരെ താല്പര്യമില്ലായിരുന്നു. പക്ഷേ മൗര്യ വരുമായിരിക്കും എന്ന ഒറ്റ കാരണത്താൽ അവനും ok പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും അരുണിന്റെയും ഇടയിൽ അവളെ കിട്ടിയാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സിസിടിവികൾക്ക് നടുവിൽ നിൽക്കുന്നത് പോലെയാകും. എന്നാലുമൊന്ന് കാണാമല്ലോ..

അങ്ങനെ അവനും പെട്ടിയുമെടുത്തിറങ്ങി.

അരവിന്ദ് വിചാരിച്ചത് പോലെ ഒരു അറുബോറൻ ട്രിപ്പ് തന്നെ ആയിരുന്നു അത്.

ആകെ ആശ്വാസം മൗര്യയെ കാണുന്നതായിരുന്നു. ആരും തങ്ങളെ നോക്കുന്നില്ല എന്നുറപ്പ് വരുമ്പോൾ അവൻ അവളെ നോക്കും. ആ വിടർന്ന കണ്ണുകൾ അന്നേരം തന്നെ നോക്കി നിൽക്കുകയാവും.

താൻ നോക്കുന്ന മാത്രയിൽ ആ മുഖം ചുവന്നു തുടുക്കും.

ആ തുടുത്ത മുഖത്തൊരു കടി കൊടുക്കാൻ തോന്നുമെങ്കിലും അവൻ ഒതുങ്ങിയിരുന്നു.

വയനാട്ടിലേക്കായിരുന്നു ട്രിപ്പ്. മൺസൂൺ സമയത്ത്

💬 Comments

View all comments