Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
വയനാട് കാണാനൊരു പ്രത്യേകഭംഗിയാണ്.
Destination എത്തിയതും parents ചീട്ടുകളിയും വെള്ളമടിയുമൊക്കെയായി രണ്ടു മുറിയിൽ കൂടി.
അപ്പോഴാണ് പിള്ളേരിൽ ഒരെണ്ണത്തിന് ഐഡിയ വന്നത് . 'Never I have ever കളിക്കാം? '
അതു കേട്ടതും അരുണും അതു പോലെ പെടപ്പുള്ള രണ്ടു മൂന്നെണ്ണവും മുന്നിലിറങ്ങി. പ്രായപൂർത്തി ആയവരെ മാത്രം വിളിച്ചു കൊണ്ട് അരുണിന്റെ റൂമിലേക്ക് പോയി.
"മൗര്യ ഇപ്പോ ബിഗ് ഗേൾ ആയി... Come... Join with us.."
അരുൺ അവളെയും വിട്ടില്ല.
"അവളും ഒണ്ട്... വേണേൽ പോര്.. 😒😒😒"
പൊതുവേ ഇത്തരം കളികളിലൊന്നും താല്പര്യമില്ലാത്തത് കൊണ്ട് റൂമിൽ ചടഞ്ഞിരിക്കുകയായിരുന്ന അരവിന്ദിനെ നോക്കി അവൻ പുച്ഛത്തോടെ പറഞ്ഞു
കാര്യം ആളൊരു കാഞ്ഞിരക്കായ ആണെങ്കിലും അവൻ തനിക്ക് തരുന്ന സപ്പോർട്ട് ഓർത്ത് അരവിന്ദ് അവന്റെ പിറകെ ചിരിയോടെ ചെന്നു.
ഒരു നേരം പോക്കെന്നല്ലാതെ ആ ദിവസം തന്റെയും മൗര്യയുടെയും ജീവിതം മാറ്റി മറിക്കും എന്നവൻ ഓർത്തതേയില്ല.
(തുടരും )
💬 Comments
View all comments