Chapter Title : ദർശന 2 [Thomas Alva Edison]
വന്നു വാതിൽ തുറക്കുന്നതിന് മുന്നേ ഓടി പോയി സോഫയിലേക്ക് വീണു….മുന്നിൽ കണ്ടത് 'The Hindu' പത്രം….. മലയാളം പത്രം വരെ വായിക്കാത്ത ഞാൻ ആണ് ഹിന്ദും പിടിച്ചു ഇരിക്കുന്നത്….
"ആഹ് ഏട്ടനിതെപ്പോ എത്തി… അമ്മേ ദേ ഏട്ടൻ…."
കല്യാണം കഴിഞ്ഞ് അച്ചി വീട്ടിൽ വിരുന്നിനു വരുന്ന ചേച്ചീടെ ഭർത്താവിനെ സ്വീകരിക്കുന്ന മട്ടിലാണ് പെണ്ണ് പുറകിലേക്ക് വിളിച്ചു കൂവുന്നത്…
"ആ മോനിതെപ്പോ എത്തി….ഞങ്ങൾ ഒന്ന് ന്റെ അനിയത്തീടെ വീട്ടിൽ പോയേക്കുവായിരുന്നു….. അവൾ കുടിക്കാൻ എന്തേലും എടുത്തോ…."
"ഞാൻ ദാ ഇപ്പെത്ത്യതെ ഉള്ളൂ അമ്മേ….. ആ നിങ്ങൾ പോയതവൾ പറഞ്ഞിരുന്നു… ല്ല ഞാൻ ഇപ്പം കഴിച്ചിട്ട വരുന്നേ അത് കൊണ്ട് ഒന്നും വേണ്ടാന്ന് പറഞ്ഞു….."
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… ആളില്ലാത്ത സമയം നോക്കി വന്നതിന്റെ ചളിപ്പ് മൊത്തം ന്റെ മുഖത്തിണ്ട്…..
"അങ്ങനെ പറഞ്ഞാ ങ്ങനാ….ഞാൻ ന്തേലും കുടിക്കാൻ എടുക്കാം…."
അത് പിന്നെ നമ്മൾ കണ്ണൂര്കാര് അങ്ങനെ ആണല്ലോ… കൊല്ലാൻ വരുന്നവനോടും ഇങ്ങൾ ന്തേലും കഴിച്ചാരുന്നോന്ന് ചോയ്ക്കും…..
കൊറേ നേരം കാന്താരിയോട് സംസാരിചിരിന്നു…...ഈ പെണ്ണിനോട് സംസാരിച്ച് ഇരിക്കുന്നത് തന്നെ ഒരു പോസിറ്റീവ് ആണ്….. ഇത്രേം വായാടി ഈ പഞ്ചായത്തിൽ കാണൂല… അതെങ്ങനാ കുഞ്ഞൂന്റെ അല്ലേ അനിയത്തി….. ഒരു പിങ്ക് കളർ സാരിയുടുത്ത് പെണ്ണിറങ്ങി വന്നു….ഇതാരാ ദൈവമേ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതൊ….വായേം പൊളിച്ചു നോക്കി നിൽക്കുന്ന എന്റെ വയറ്റിൽ ഒരു കുത്ത് കിട്ടിയപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്….ഓളേം കൂട്ടി നേരെ ഡൗൺടൌൺ മാളിലേക്ക് വിട്ടു….പിന്നെ തലശ്ശേരി മുഴുവൻ കറങ്ങീട്ടാണ് പെണ്ണിനെ വീട്ടിലേക്ക് ആക്കീത്…...ഓളേം ഇറക്കീട്ട് തിരിച്ചു വരുമ്പോൾ എനിക്കൊരു കോൾ വന്നു….ഞാൻ വണ്ടിയൊതുക്കി അതറ്റൻഡ് ചെയ്തു…..
"ഹലോ….."
"ഹേലോ….ഈസ് ഇറ്റ് ഗൗതം….."
"യെസ്…."
"ഓക്കേ….ഗൗതം….സ്ട്രാൻഡ് ബെർഗ് ഇൽ നിന്നാണ്…..ഗെയിം ഓഫ് ത്രോൺസ് 2019 ഇൽ പങ്കെടുത്തായിരുന്നല്ലോ…സെലക്റ്റഡ് ആയ 5 നോമിനിസിൽ ഒരാൾ താങ്കൾ ആണ്….കൺഗ്രാറ്റ്സ്….ആൻഡ് ഇത്തവണ വലിയ ഒരു
💬 Comments
View all comments