Chapter Title : ദർശന 2 [Thomas Alva Edison]
ഗിവ്എവെ ആണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്….. ജയിക്കുന്ന ആൾക്ക് 2 lakh റുപീസും ആൻഡ്…..ഹിയർ ദി സർപ്രൈസ്…… യുവാൻ ശങ്കർ രാജയുടെ മ്യൂസിക് ടീമിലേക്ക് കേറാൻ ഒരു അവസരം ണ്ട്….. ഇതിൽ ഫസ്റ്റ് അടിക്കുന്ന ആളെ എടുക്കും എന്നല്ല….എന്താലും അവിടേം ട്രയൽസ് ഒക്കെ ഉണ്ടാവും എന്തായാലും ഇത് ഒരു ഗോൾഡൻ ഓപ്പർച്യുനിറ്റി ആയിരിക്കും……ഈ വരുന്ന 22 ന് ആണ് ഷോ… അഡ്രെസ്സ് നോട്ട് ചെയ്തോളു….പാർക്ക് അവന്യൂ തിരുമൂർത്തി നഗർ, നുങ്കപ്പാക്കം ചെന്നൈ…...അപ്പൊ ശരി ഗൗതം ഗുഡ്നൈറ്റ്….."
അതും പറഞ്ഞു അവര് ഫോൺ കട്ട് ചെയ്തു….. ഞാൻ ആകെ ഞട്ടി നിക്കുവായിരുന്നു….ആയിരത്തിലധികം ആൾക്കാർ പങ്കെടുത്ത കോണ്ടെസ്റ്റ് ആയിരുന്നു അത്….അതിൽ ടോപ് 5 ഇൽ ഞാൻ….എനിക്ക് നെഞ്ചിൽ വെള്ളിടി ഇടിച്ച പോലെ തോന്നി….. എല്ലാത്തിനും കാരണം ആരതി ആണ്… അവളാണ് ഈ കോണ്ടെസ്റ്റ്നെ കുറിച്ച് എന്നോട് പറയുന്നതും എന്നെ ചെന്നൈലേക്ക് ഉന്തി തള്ളി വിട്ടതും ഒക്കെ….. ചുമ്മാ പിള്ളേരുടെ മുന്നിലൊക്കെ ഷൈൻ ചെയ്യാൻ മാത്രമാണ് ഞാൻ ഗിറ്റാർ പഠിച്ചേ….അതിനെ സീരിയസ് ആയി നോക്കിയതും അവൾ ആയിരുന്നു….പിന്നെ ഒരു നിമിഷം ചിന്ദിച്ചില്ല നേരെ ആരതിയുടെ വീട്ടിലേക്ക് തന്നെ വിട്ടു…..ഇത് ആദ്യം അവളോട് തന്നെ പറയണം…..ശര വേഗത്തിലാണ് അവളുടെ വീട് പിടിച്ചത്….ഡോറും തുറന്ന് അകത്തേക്ക് കയറുമ്പോൾ എല്ലാരും ഡയനിങ് റൂമിൽ ഇരിന്നു ഫുഡ് കഴിക്കുവാരുന്നു….
"എന്താ… എന്താ മോനെ പറ്റ്യേ…."
എന്റെ നിൽപ്പും പരവേശവുമൊക്കെ കണ്ടിട്ട് ഞാൻ ആരെയോ തട്ടീട്ട് വരുവാന്ന് കരുതി കാണും….മമ്മീടെ ഞെട്ടിയ മുഖം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്….
"ഒന്നൂല്ല…..മമ്മി….. ഞാൻ... ഒരു കാര്യം...പറയാൻ... വന്നതായിരുന്നു…."
എന്തോ ഉള്ളിലൊരു പരവേശം കൊണ്ട് വന്ന വാക്ക് മുറിഞ്ഞു കൊണ്ട് പറഞ്ഞു തീർക്കാനേ കഴിഞ്ഞുള്ളു….
"എന്താ, എന്താ ഏട്ടാ പറ്റ്യേ…."
ഞാൻ സംഭവം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു….. കേക്കേണ്ട താമസം കസേരയും തള്ളി ഓൾ എന്റെ മേലേക്ക്
💬 Comments
View all comments