0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 293

പറന്നു വീണു….പ്രതീക്ഷിക്കാതെ വന്നത് കൊണ്ട് ഞാൻ പുറകിലേക്ക് ഒന്ന് വേച്ചു പോയി...പെണ്ണ് കണ്ണിൽ മുഴുവൻ വെള്ളം നെറച്ചിട്ടുണ്ട്… അച്ഛനും അമ്മേം ഒന്നും ണ്ടെന്ന് നോക്കാതെ ഓളെന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി….പെണ്ണിന് അത്രേം സന്തോഷം ണ്ടെന്ന് നിക്ക് അറിയ….

"അല്ല എപ്പഴാ പോണ്ടേ..?"

"22 ന് ആണ് ഷോ…"

"ഏഹ് അന്നല്ലേ ഏട്ടന്റെ ബർത്ത്ഡേ…."

"പറഞ്ഞപോലെ അത് ഞാൻ മറന്നു…."

"ഞാനും വരുന്ന്….ബർത്ത്ഡേ നമുക്ക് ചെന്നൈന്ന് ആഘോഷിക്കാം എന്ത് പറയുന്നു…"

"അത് കൊള്ളാം….19 തൊട്ട് നിനിക്ക് എക്സാം തൊടങ്ങുവല്ലേ പെണ്ണെ…"

അമ്മയത് പറഞ്ഞപ്പോഴാണ് പെണ്ണിന് അതിനെ കുറിച്ച് ഓർമ വരുന്നത്….. അപ്പോഴേക്കും മുഖത്തെ ഫിലമെന്റ് അടിച്ചിരുന്നു….

"ഏയ്യ് പെണ്ണെ….വെഷമിക്കാൻ എന്തിരിക്കിന്ന്….. ബർത്ത്ഡേ നമുക്ക് വന്നിട്ട് ആഘോഷിക്കാലോ… പിന്നിത് എനിക്ക് കിട്ടാൻ ഒന്നും പോണില്ല….നിന്നേം കൂട്ടി പോയിട്ടു കിട്ടാണ്ട് വന്നാൽ അയ്യേ… നാണക്കേട…."

പെണ്ണെന്റെ നെഞ്ചത്ത് ആഞ്ഞു കടിച്ചു….. വേദനയേക്കാൾ എന്നെ ഞട്ടിച്ചത് അവള്ടെ ക്രിയയാണ്… അച്ഛനും അമ്മേം എല്ലാം നിക്കുമ്പോഴാണ് ഈ കുറുമ്പ്…..

"ആദ്യം പോകാൻ ഞാൻ പറഞ്ഞപ്പോ നീ എന്താ പറഞ്ഞെ….. ആയിരത്തിലധികം കണ്ടെസ്റ്റന്റ്സ് ണ്ടാവും പോയിട്ടു കാര്യമില്ല വെറ്തെ വണ്ടിക്കൂലി കളയാൻ ന്നല്ലേ….നിക്ക് നിന്നിൽ വിശ്വാസമുള്ളോണ്ടാ നിന്നോട് ചോദിക്കുവരെ ചെയ്യാണ്ട് ഞാൻ ആ കോണ്ടെസ്റ്റ് ന്റെ ഫീ അടച്ചേ….. ന്നിട്ട് എന്തായി ടോപ് 5 ഇൽ എത്തീലെ എന്റെ ചെക്കൻ….എനിക്ക് ഒറപ്പാ ഇത് നിനക്ക് കിട്ടൂന്ന് ഒള്ളത്….ദൈവമേ യുവാന്റെ ടീമിൽ എങ്ങാനും നിന്നേ സെലക്ട്‌ ചെയ്താ പിന്നെ നീ ആരാ….ഒയ്യോ ആലോചിക്കാനും കൂടി വയ്യ…."

"അതേ… നീ ചുമ്മാ കാട് കേറല്ലേ….. ഞാൻ അന്ന് കേട്ടതല്ലേ മോളെ അവിടെ ഒന്ന് രണ്ടെണ്ണം ഗിറ്റാർ ഇൽ മാജിക്‌ തീർക്കുവാരുന്ന്… എന്താലും അവരും ണ്ടാകും ഈ ലിസ്റ്റിൽ… ഓനെയൊന്നും പൊട്ടിക്കുന്നത് ചിന്ദിക്കവൂടി വേണ്ട… അതോണ്ട് മോള് അമിത പ്രതീക്ഷ ഒന്നും വെക്കണ്ട…..

💬 Comments

View all comments