0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 236

ബുദ്ധി ആന വെലിചാലും വരില്ലാന്ന് അല്ലേ….

ഇപ്പഴും ഇടയ്ക്ക് ഇടയ്ക്ക് അത് അവൾ പറയും….എനിക്ക് അറിയാം ഇതൊന്നും അവൾക്ക് മറക്കാൻ കഴിയില്ലെന്ന്…..പക്ഷെ അവൾക്ക് ഞാൻ എല്ലാം എല്ലാമാണ്….ഒമു പോലും എന്നെ ഇത്രക്ക് മനസ്സിലാക്കിയിട്ടുണ്ടാകില്ല….കുറേ നേരത്തേ ആലോചനയ്ക്ക് ശേഷം നിദ്രയിലേക്ക് വഴുതി വീണു…..

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

" una mattina mi sono azalto…. o bella ciao, bella ciao... bella ciao ciao ciao... una mattina mi sono azalto…. e ho trovato L'invasor"......

"എത്ര നേരായട പട്ടി വിളിക്കണേ...…നിനക്കെന്താ ഒന്ന് ഫോൺ എടുത്താ…"

" പട്ടി നിന്റെ….എടി മോളെ ഇത് ഞാനാ… "

"അയ്യോ മമ്മി സോറി….. ഞാൻ എഡി ആയിരിക്കും ന്നാ വിചാരിച്ചേ….സോറി സോറി സോറി….എഡി എന്തേ മമ്മി …"

"ഓ അവൻ ഇന്നലത്തെ ന്യൂയർ പാർട്ടി സെലിബ്രേഷനും കഴിഞ്ഞതിന്റെ ഹാങ്ങോവറിൽ പോത്ത് പോലെ ഒറക്ക…."

"ചവുട്ടി എഴുന്നേൽപ്പിക്ക് മമ്മി…"

"മ്മ്….അവൻ എഴുന്നേറ്റിട്ട് നിനക്ക് എന്ത് വേണം…"

"പുതിയ ദിവസമായിട്ട് ഇങ്ങനെ പോത്ത് പോലെ ഒറങ്ങാൻ വിടാണ്ട് എണീപ്പിക്ക് മമ്മി…."

"ഡാ… എഡിസാ എണീറ്റെ… ദേ കുഞ്ഞു വിളിക്കുന്നു… ഡാ നാറി നിന്നേ…."

"എന്താ തള്ളേ….."

ഉറക്കം നശിപ്പിച്ചതിന്റെ എല്ലാ ദേഷ്യത്തോടെ ചീറിയാണ് ഞാൻ എഴുന്നേൽക്കുന്നത്

"തള്ളേന്നോ എന്നെയോ…."

എന്നും പറഞ്ഞു മമ്മി നീട്ടിയൊരു ചൗട്ട് വെച്ച് തന്നു….ഞാൻ പതക്കോംന്ന് പറഞ്ഞു താഴെ… തുള്ളി എഴുന്നേറ്റ് കൊണ്ട് ഞാൻ അമ്മയെ ഒന്ന് തുറിച്ചു നോക്കി….നീ എന്നെ എന്ത് ചെയ്യും ന്നുള്ള ഭാവത്തിലാണ് കക്ഷി….

"എന്താടാ നിനക്ക് ദേഷ്യം വരുന്നുണ്ടോ….. അടിച്ചു പൂസായി വന്നതും പോര….വിളിച്ചപ്പോ അവൻ തള്ളേന്ന്….ഇപ്പം സമയം എത്ര ആയീന്നു അറിയാടാ…."

ന്തേ നിങ്ങക്ക് ക്ലോക്ക് നോക്കാൻ അറീലെ ന്നുള്ള ഭാവത്തിൽ ഞാൻ ഒന്നും മിണ്ടാതെ നിന്നു….മ്മ് തള്ളേം ഒന്നും പറയാനും പറ്റില്ല… ന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടാണ് മമ്മി…..അടിച്ചത് എങ്ങാനും അച്ഛനോട് പറഞ്ഞാ പിന്നെ സീൻ ആവും….

"ദാ കുഞ്ഞുവാ….."

എന്നും പറഞ്ഞു ഫോൺ കട്ടിലിലേക്ക് വലിച്ചു എറിഞ്ഞിട്ട് അമ്മ നേരെ പോയി… ആ പോക്ക് കണ്ടാലറിയാം നല്ല കലി

💬 Comments

View all comments