Chapter Title : ദർശന 2 [Thomas Alva Edison]
"മ്മ് മനസ്സിലാവുന്നുണ്ട്….."എന്ന് പറഞ്ഞു അവൾ ഒരു ആക്കിയ ചിരി ചിരിച്ചു….
"എന്ത്....? നിനക്ക് പ്രാന്ത് ആണോ….അല്ല നീ എപ്പോഴാ ഇനി തിരിച്ചു… സെം ബ്രേക്ക് നെ ഉള്ളോ…."
"ഓ ഇനി അങ്ങനെയേ കാണത്തുള്ളു ഡാ… ഇനി രണ്ട് മാസല്ലേ ഉള്ളൂ സെം കഴിയാൻ….ആലോചിക്കുമ്പോ തന്നെ സങ്കടം ആവുന്നെടാ…."
" ഓ നിനിക്ക് കണ്ട ബംഗാളികളേം ബീഹാറികളേം മിസ്സ് ചെയ്യുന്നത് ആണ് വിഷമം…നമ്മളെ ഒന്നും മിസ്സ് ചെയ്യുന്നില്ലല്ലോ…." ഞാൻ ഒന്ന് നീട്ടി ചുമച്ചു….
"എടാ നാറി നിന്നേ കാണണ്ട excitement ലാ ഞാൻ ഉള്ളെ…… വരുമ്പോൾ ഞാനൊരു ഗിഫ്റ്റ് കൊണ്ടെരുന്നുണ്ട്…"
"മ്മ് എന്താത്…?"
"ഏയ്യ് അത് സർപ്രൈസ്….. ന്താലും വെരുമ്പോൾ കാണാലോ…"
"ശരി.. ആയിക്കോട്ടെ….."
"എന്നാ മോൻ കെടന്നോ….നല്ല ക്ഷീണം കാണൂലെ….. വല്യമ്മേനോട് നല്ലോണം കലക്കി ഒരു ഗ്ലാസ് പാൽ തരാൻ പറ….പോട്ടെ….എഡിക്കുട്ടാ …..ഗുഡ്നൈറ്റ്…."
"മ്മ് കലക്കി നിന്റെ അച്ഛൻ തഹസിൽദാർ വേണുകുട്ടന് കൊടുക്ക്…."
മറുതലകലിൽ നിന്ന് ഒരു അട്ടഹാസ ചിരി കേട്ടു…..ഫോണും വെച്ച് മലർന്ന് കിടന്നു… ഇപ്പഴും കഴുത്തിനു നല്ല വേദന ണ്ട്….
തേജസ്വിനിയെ പരിചയപ്പെടുത്തിയില്ലല്ലോ….ന്റെ ഭാഗ്യ ചെറിയമ്മേടെ മോളാണ്… അമ്മേടെ രണ്ടാമത്തെ അനിയത്തി….ചെറിയമ്മയുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു…..ചെറിയച്ഛൻ തൃശ്ശൂർ ആണ്….. ഇവിടെ വില്ലേജ് ഓഫീസർ ആയി നിൽക്കുമ്പോഴാണ് ചെറിയമ്മയെ അടിച്ചോണ്ട് പോകുന്നത്….അന്ന് കൊറേ പുകിൽ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടിണ്ട്… പിന്നെ അച്ചച്ചൻ തന്നെ തിരികെ വിളിച്ചു….ചെറിയച്ഛൻ ഇപ്പൊ തൃശ്ശൂരിൽ തഹസിൽദാർ ആണ്…ചെറിയമ്മ ടീച്ചറും…...4 ആം ക്ലാസ്സ് വരെ ഞാൻ ന്റെ അച്ഛന്റെ തറവാട്ടിൽ നിന്നാണ് പഠിച്ചത്….അയിന് ശേഷം ഇവിടെ അമ്മയുടെ തറവാട്ടിലേക്ക് മാറിയപ്പോൾ തൃശ്ശൂരിൽ
💬 Comments
View all comments