0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 504

"എനിക്കതിൽ ഏറ്റോം ചിരി തോന്നിയ സീൻ എന്താന്ന് അറിയോ….ആ സ്റ്റോറിന്റെ പേരിൽ സാറന്മാര് അടികൂടിന്നില്ലേ….അത് കണ്ടിട്ട് ചിരി നിർത്താൻ പറ്റീല…."

"അയ്യ വിഷയം മാറ്റിയതാണെന്ന് തിരിഞ്ഞേ ഇല്ല…"
എൻക് ഫീൽ ആയത് കണ്ട് വിഷയം മാറ്റാൻ അച്ഛനത് പറഞ്ഞപ്പോ അച്ഛനിട്ട് തന്നെ ഞാനൊരു പണി കൊടുത്തു….ല്ലാരും ലോക ചിരി ആരുന്നു…..

"ഇനി നമുക്കിവന്റെ കല്ല്യാണങ് നടത്തണം….." ന്റെ മൂഡ് വീണ്ടും നശിപ്പിച്ചു കൊണ്ട് ചെറിയച്ഛനാണത് പറഞ്ഞത്….

"അത് ശര്യാ… ഒരു പെണ്ണ് കെട്ടിയാ ഇവൻ അതൊക്കെ മറക്കും… എല്ലാം ഓക്കേ ആകും…." അത് അച്ഛനും ഏറ്റു പിടിച്ചു...

"അച്ഛാ….എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല….നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും….എന്തും ചെയ്യാം….. പക്ഷെ ഇതിന്റെ പേരിൽ ഇനിയൊരു ടോക്ക് വേണ്ട….എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് അതുണ്ടാവൂല….നിക്ക് അത് പറ്റില്ല…."
കനത്ത ശബ്ദത്തോടെ അത്രയും തീവ്രമായിരുന്നു എന്റെ തീരുമാനം…..

"ന്തിനാ ഇപ്പം കല്യാണം….ന്റെ കുട്ടന് ആകെ 26 ആയല്ലേ ഉള്ളൂ… ഒരു തെരക്കൂല….ഒരു രണ്ട് വർഷോക്കെ കഴിഞ്ഞ് പതുക്കെ മതി…."

"ചെറിയമ്മേ….രണ്ട് വർഷല്ല...20 വർഷം കൈഞ്ഞാലും ന്റെ തീരുമാനത്തിന് മാറ്റൊന്നും ണ്ടാവാൻ പോണില്ല….ഈയൊരു കാര്യത്തിൽ മാത്രം എന്നെ നിങ്ങള് നിർബന്ദിക്കാൻ പാടില്ല….നമുക്കാ ടോക്ക് വിടാം….."

പിന്നാരും അതെ കുറിച്ചവിടെ സംസാരിച്ചില്ല……..

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️.

ഫുള്ളി ആൽക്കഹോളിക്ക് ആയ എനിക്ക് തിരിച്ചു വരാൻ ചെറിയ കഷ്ടപ്പാട് ഒന്നും ആയിരുന്നില്ല…..6 മാസമേ ആയുള്ളൂ എങ്കിലും ഈ ആറു മാസം കൊണ്ട് ആറു വർഷത്തേക്കുള്ളത് ഞാൻ കുടിച്ചിരുന്നു…മനസ്സ് കൊണ്ട് തിരിച്ചു വന്നെങ്കിലും ശരീരം അതിലേക്ക് എത്തിക്കുന്നത് അത്ര എളുപ്പം ആയിരുന്നില്ല… പക്ഷെ ആ യാത്രയിൽ

💬 Comments

View all comments