Chapter Title : ദർശന 3 [Thomas Alva Edison]
കണ്ട് അവൾ ഒരു സഹതാപ നോട്ടം നോക്കി….അവളുടെ ഭക്ഷണം കഴിച്ച് സഹായിച്ചത് കൊണ്ടാണോ അതോ ഇതൊക്കെ എങ്ങോട്ട് പോകുന്നു എന്ന അർത്ഥത്തിൽ ആണോന്ന് ആർക്കറിയാം….. ഒരു മാസ്സം അങ്ങനെ കണ്ണിന്റെ മുന്നീന്ന് പോയി…..ഓഫീസ്, വീട് ഇത് തന്നെ ആയിരുന്നു….അവളും ഞാനും ഇപ്പഴും അത് പോലെ തന്നെ പ്രത്യേകിച്ച് ഒന്നും മിണ്ടാറില്ല…...എന്റെ ഭാഗ്യത്തിന് ഇപ്പോൾ ഫുഡ് ഒക്കെ അവള് ഉണ്ടാക്കി തരും….. ഭാര്യ ആയത് കൊണ്ട് പൊങ്ങച്ചം പറയുന്നത് അല്ല അസാധ്യ രുചിയാണ് അവളുണ്ടാക്കുന്ന ഓരോ ഭക്ഷണത്തിനും…… ഇടക്കൊക്കെ ഞാനും എന്തേലും സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാറിണ്ട്…… അടുക്കളയിൽ എന്തേലും തീർന്നാൽ പോലും എന്നോട് മിണ്ടാൻ കഴിയാത്തത് കാരണം ഒന്നും പറയില്ല….എല്ലാം ഞാൻ നോക്കി വാങ്ങി കൊണ്ട് വെക്കും….അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോഴാണ് ഒരു കോള് വരുന്നത്….. സേവ് ചെയ്യാത്ത ഒരു നമ്പർ ആയിരുന്നു…….
"ഹെലോ…..പെട്ടെന്ന് ഒന്ന് വരുവോ….!!"
കരഞ്ഞു കൊണ്ട് അപ്പുറത്ത് നിന്നും മറുപടി വന്നു….. കേട്ട് നല്ല പരിചയം ഉള്ള ശബ്ദം ആണെങ്കിലും വിതുമ്പികൊണ്ടുള്ള സംസാരം ആയതിനാൽ അത്ര വ്യക്തമായില്ല അത്…..അപ്രതീക്ഷിതമായ കോള് ആയിരുന്നത് കൊണ്ട് ഞാൻ ശരിക്കും ഞെട്ടിയിരുന്നു…..
"ഹെലോ…ആരായിരുന്നു…..!!"
"അതേ….ഞാനാ ദർശന….. കുളിമുറീന്ന് കാലൊന്ന് തെന്നി….ഒന്ന് പെട്ടെന്ന് വരാവോ….!!"
ഏങ്ങി വലിച്ചു കൊണ്ടാണ് അവളത് പറഞ്ഞു തീർത്തത്…… ആ ശബ്ദത്തിന് തീരെ കനം ഇല്ല...പെണ്ണിന് കാര്യമായിട്ട് എന്തോ പറ്റീട്ടുണ്ട്…… നേരെ SMM ന്റെ കേബിനിലേക്ക് വിട്ടു….. എന്റെ വിവാഹം കഴിഞ്ഞ കാര്യം പറയാഞ്ഞത് കൊണ്ട് തന്നെ ഫ്രണ്ട്നൊരു ആക്‌സിഡന്റ് എന്ന് പറഞ്ഞാണ് ഇറങ്ങിയത്….. സമയം ഒരു 10 ആകുന്നെ ഉള്ളൂ….. റോഡിലെ
💬 Comments
View all comments