Chapter Title : ദർശന 4 [Thomas Alva Edison]
കരഞ്ഞു ചുവന്നത് കാണാം…. എന്നെ കത്തുന്ന ഒരു നോട്ടം നോക്കിയിട്ട് അവൾ ബെഡിലേക്ക് കയറി കിടന്നു….
ശരിക്കും ഞാൻ പേടിച്ചു പോയി എന്ന് തന്നെ പറയാം…. സംഭവിച്ചു പോയതിന്റെ എല്ലാ സങ്കടവും ദേഷ്യവും ആ മുഖത്ത് കാണാം…ഞാൻ നേരെ ബാത്‌റൂമിൽ പോയി കുറെ കോപ്രായങ്ങൾ കാണിച്ചു എന്റെ ദേഷ്യം അടക്കി….. കാട്ടിലിലേക്ക് കയറി കിടക്കാൻ പോയപ്പോൾ ഒരു പേടി…. എന്തേലും മോശായി പറഞ്ഞാലോ…. ഞാൻ ഒരു പായയും എടുത്ത് താഴെ വിരിച്ചു കിടന്നു….. കുറെ നേരം എടുത്തു നിദ്രാ ദേവിയൊന്നു തിരിഞ്ഞു നോക്കാൻ…..
ലേറ്റ് ആയി കിടന്നത് കൊണ്ട് എഴുന്നേൽക്കാണും അല്പം വൈകി….. എഴുന്നേറ്റപ്പോൾ കട്ടിലിൽ അവളെ കാണാൻ ഇല്ല….സാധാരണ അവളെക്കാൾ മുന്നേ ഞാൻ ആണ് എഴുന്നേൽക്കാറ്…മുഖവും കഴുകി താഴേക്ക് ചെന്നു…..
അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം കേൾക്കാം…ശരിക്കും ഫേസ് ചെയ്യാൻ തന്നെ ഒരു മടിയുണ്ട്….
എന്നെ കണ്ടതും അവളുടെ ചിരിയൊക്കെ മാഞ്ഞു…. പിന്നെ അമ്മയിരിക്കുന്നത് കൊണ്ട് ഒരു ചെറിയ വോൾടേജ് കുറഞ്ഞ ചിരി പാസ്സാക്കി….
ഞാൻ തിരിച്ചും…. ഒരു ചായയും കുടിച് നേരെ ഒമുവിനെ കാണാൻ പോയി അധിക നേരം അവിടെ നിന്ന് മുന്നിൽ പെടാൻ വയ്യ…സൺഡേ ആയത് കൊണ്ട് അവനും ഫ്രീ ആയിരുന്നു…. KAS ന്റെ മെയിൻസ്ന് വേണ്ടിയുള്ള പണിപെട്ട പണിയിൽ ആയിരിന്നു അവൻ
…ഒമുവിനോട് ഇന്നലെ സംഭവിച്ചതിനെ കുറിച് ഒരു നിമിഷം ആലോചിച്ചു…പിന്നെ വേണ്ടെന്ന് വെച്ചു…അവനോട് ഞാൻ എല്ലാം പറയുന്നതാ.. പക്ഷേ ഇത് വേണ്ടെന്ന് വെച്ചു….ഇനിയെന്റെ ലൈഫിൽ ഒരു പെണ്ണില്ല എന്ന് പറഞ്ഞിട്ട്.. അല്ല അതിപ്പോഴും ഇല്ല ഇന്നലെ ആക്സിഡന്റ്ലി സംഭവിച്ചു പോയതാണ്….പക്ഷെ
💬 Comments
View all comments